കുട്ടികളിൽ മൊബൈൽ ഫോൺ വില്ലനാകുമ്പോൾ

0
873

പണ്ട് കുട്ടികൾ പാടത്തും പറമ്പിലും ഒക്കെ കുട്ടിയും കോലും കളിച്ചും പട്ടം പറത്തിയും ഒക്കെയാണ് ഒഴിവ് കാലം ചിലവഴിച്ചിരുന്നത്. ചിലർ വീട്ടിൽ തന്നെ ഇരുന്ന് എഴുത്തും വായനയുമായി സമയം ചിലവഴിക്കും. കാലം മാറി കഥമാറി. കുട്ടികൾ വീട് വിട്ട് വെളിയിൽ ഇറങ്ങാതെ ആയി. സ്മാർട്ട് ഫോൺ അവരെ ഇല്ലായ്മ ചെയ്ത് തുടങ്ങിയിരിക്കുന്നു.

യൂടൂബും ഓൺ ലൈൻ ഗെയിമുകളും സോഷ്യൽ മീഡിയയും അവരെ ഇഞ്ചിഞ്ചായി കൊന്ന് കൊണ്ടിരിക്കുന്നു. മാതാപിതാക്കളെയും സഹോദരങ്ങളെയും തലയുയർത്തി നോക്കാൻ സമയം കിട്ടാതെ മൊബൈൽ ഫോണിന്റെ മായാപ്രപഞ്ചത്തിലാണ് കുട്ടികൾ പലരും. പബ്ജി പോലുള്ള ഗെയിമുകൾ കുട്ടികളിൽ മാത്രമല്ല ചെറുപ്പക്കാരിലും അക്രമവാസന വളർത്തി എന്ന് അനുമാനിക്കാം. കാരണം ഈ കളിയിൽ നിങ്ങൾ മറ്റുള്ളവരെ കൊന്ന് സ്വയരക്ഷ നേടുകയാണ്.

ഗെയിമിൽ നിന്നും അല്പം മുക്തി നേടി ചില സമയത്ത് പുറത്തിറങ്ങുമ്പോഴും ഒരു കൊലപാതകത്തിനുള്ള മനസ്സ് അറിയാതെ നേടിയിട്ടുണ്ടാകും ചിലരെങ്കിലും. ആത്മ സുഹ്യത്തിനെ മഴുവിന് വെട്ടി കൊല്ലാൻ അവന് ധൈര്യം കിട്ടിയിട്ടുണ്ടാകും.

നമുക്ക് കൈപിടിച്ച് കയറ്റാം നമ്മുടെ കുഞ്ഞുങ്ങളെ നമ്മുടെ സമൂഹത്തെ നമ്മുടെ കുഞ്ഞനുജന്മാരെ … സ്മാർട്ട് ഫോണിന്റെയും ഓൺലൈൻ ഗെയിമുകളുടെയും നീരാളിക്കൈയിൽ നിന്ന് മുക്തരാക്കി നല്ല കുട്ടികളായി നല്ല പൗരന്മായി ജീവിക്കാൻ പ്രേരിപ്പിക്കാം അവരെ നല്ലൊരു നാളേക്കായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.