പൊതുവേ ഒക്ടോബർ മുതൽ ഡിസംബർ വരെ പാമ്പുകൾ ഉണചേരുന്ന സമയമാണ്. അതിനാൽ തന്നെ അവരെ ജനവാസ മേഖലയിൽ കൂടുതലായി കണ്ടുവരുന്നു. തന്മൂലം മനുഷ്യർക്ക് കടിയേൽക്കാനുള്ള സാധ്യതയും കൂടുതലാണ്.
പെൺ പാമ്പുകൾ കൂടുതലായി ഫിറമോൺ എന്ന രാസപദാർത്ഥം ഉത്പാദിപ്പിക്കുകയും ഇതിൽ ആകൃഷ്ടരായി ഒന്നിലധികം ആൺ പാമ്പുകൾ എത്തിച്ചേരുകയും ആണ് പതിവ്. ഇത് പാമ്പുകൾ തമ്മിലുള്ള പോരിന് കാരണമാകുകയും ചെയ്യുന്നു.
ഒക്ടോബർ മുതൽ ഡിസംബർ മാസങ്ങളിൽ ഇണചേരൽ പ്രക്രീയയിൽ ഏർപ്പെടുന്നത് കൂടുതലായും മൂർഖൻ, ചേനതണ്ടൻ ഇനങ്ങൾ ആണ്. വെള്ളിക്കെട്ടൻ പാമ്പുകളുടെ ഇണ ചേരൽ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർന്നതിനാൽ വളരെ നേരത്തെ ആരംഭിച്ചു. വെള്ളിക്കെട്ടൻ രാത്രി സഞ്ചാരപ്രിയനാണ്.
രാജവെമ്പാല ഇണയെ തേടി വളരെ ദൂരം സഞ്ചരിക്കാറുണ്ട്. ഈ സമയം വളരെ കൂടിയ അളവിൽ അക്രമ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്. പാമ്പുകളെ മനുഷ്യർക്ക് എന്നും ഭയമാണ് കാരണം അവയുടെ വിഷം തന്നെ. എന്നാൽ ഭൂരിപക്ഷം പാമ്പുകൾക്കും വിഷമില്ല. നമ്മുടെ നാട്ടിൽ കാണുന്ന മിക്ക പാമ്പുകൾക്കും വിഷമില്ല എന്നതാണ് വസ്തുത. കേരളത്തിൽ കണ്ടുവരുന്ന പാമ്പുകൾ ആണ് മൂർഖൻ, ശംഖുവരയൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ (അണലി), ചുരുട്ട മണ്ഡലി തുടങ്ങിയവയാണ് വിഷ പാമ്പുകൾ, മൂർഖനും ചേന രണ്ടനും വെള്ളിക്കെട്ടനും ആണ് കൂടുതൽ അപകടകാരികൾ.