അഗ്നിശമനികളുടെ സിലണ്ടറുകൾ ഓഫീസുകളിലും കെട്ടിടങ്ങളിലും തിയേറ്ററുകളിലും കാണാറുണ്ട്. ഇവയെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. കത്തുന്ന വസ്തുക്കളുടെ അടിസ്ഥാനത്തിൽ തീ അഞ്ചായി തരം തിരിച്ചിരിക്കുന്നു. ( Classes of Fire)
Class A: സാധാരണ തീ പിടിക്കുന്ന പദാർഥങ്ങളായ പേപ്പർ, മരം, പ്ലാസ്റ്റിക്, തുണിത്തരങ്ങൾ എന്നിവ കത്തുമ്പോൾ ഉണ്ടാകുന്ന തീ
Class : B – ദ്രാവകങ്ങളായ പെട്രോളിയം ഉൽപന്നങ്ങൾ കത്തുമ്പോൾ ഉണ്ടാകുന്ന തീ
Class C: പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ നിന്നുണ്ടാകുന്ന തീ
Class D: – മഗ്നീഷ്യം, സോഡിയം, ലിതിയം, പൊട്ടാസ്യം തുടങ്ങിയ കത്തുന്ന ലോഹങ്ങളിൽ നിന്നുണ്ടാകുന്ന തീ.
Class K – പാചകം ചെയ്യാൻ ഉപയോഗിക്കുന്ന എണ്ണകൾ കത്തുമ്പോൾ ഉണ്ടാകുന്ന തീ
വിവിധ തരം തീ അണയ്ക്കുവാൻ ഒരേ ഇനം അഗ്നിശമനികൾ ഉപയോഗിക്കുവാൻ പാടില്ല. ഏത് തരം തീയ്ക്കാണ് ഉപയോഗിക്കേണ്ടത് എന്നുള്ളത് അഗ്നിശമനികളിൽ രേഖപ്പെടുത്തിയിരിക്കും.
അഗ്നിശമനി പ്രവർത്തിപ്പിക്കേണ്ട രീതി
- സിലിണ്ടറിന്റെ മുകളിൽ ഹാൻഡിലിൽ ഉള്ള പിൻ വലിക്കുക.
- അണയ്ക്കേണ്ട തീയിലേയ്ക്ക് നോസിൽ തിരിക്കുക.
- ഹാൻഡിൽ അമർത്തിപ്പിടിയ്ക്കുക.
- തീയിൽ CO2 കിട്ടുന്ന രീതിയിൽ വീശുക.