അസംഘടിത തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഇ-ശ്രം രജിസ്ട്രേഷന്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയ്യതിയായ 2021 ഡിസംബര്‍ 31 നകം മുഴുവന്‍ തൊഴിലാളികളുടെയും രജിസ്ട്രേഷന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ആർക്കെല്ലാം രജിസ്റ്റർ ചെയ്യാം ?
16നും 59നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ, ഇ.പി.എഫ് അര്‍ഹതയില്ലാത്തതും, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്തതുമായ എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന് നടത്താവുന്നതാണ്. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ലഭ്യമാകുന്നതും ഈ കാര്‍ഡിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭിക്കുന്നതുമാണ്. കൂടാതെ ബന്ധപ്പെട്ട തൊഴിലാളികള്‍ക്ക് പ്രധാന് മന്ത്രി സുരക്ഷാ ഭീമാ യോജന പ്രകാരം അപകട ഇന്‍ഷൂറന്‍സ് ആയി രണ്ട് ലക്ഷം രൂപയും ദേശീയ അടിയന്തിരാവസ്ഥയിലും ദേശീയ ദുരന്ത ഘട്ടങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതുമാണ്.
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് www.register.eshram.gov.in എന്ന വെബ് സൈറ്റ് വഴി സ്വയം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങള്‍/കോമണ്‍ സര്‍വ്വീസ് കേന്ദ്രങ്ങള്‍/ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് എന്നിവ വഴി സൗജന്യമായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രേഡ് യൂണിയനുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍ തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകള്‍ വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ പേര്, നോമിനിയുടെ ജനന തിയതി, നിലവില്‍ തൊഴില്‍ ചെയ്യുന്ന മേഖലയില്‍ തിരിച്ചറിയല്‍ കാര്‍ഡുണ്ടെങ്കില്‍ അത് എന്നിവ ആവശ്യമാണ്.
സ്വയം തൊഴില്‍ ചെയ്യുന്നവര്‍, തൊഴിലുറപ്പ് ജോലി ചെയ്യുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, മത്സ്യ തൊഴിലാളികള്‍, ക്ഷീര കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തടിപ്പണിക്കാര്‍, ബീഡി തൊഴിലാളികള്‍, പത്ര ഏജന്റുമാര്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍, തയ്യല്‍ തൊഴിലാളികള്‍, അതിഥി തൊഴിലാളികള്‍, ക്വാറി തൊഴിലാളികള്‍ തുടങ്ങി ഇ.പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ഇല്ലാത്ത, ഇന്‍കം ടാക്സ് പരിധിയില്‍ വരാത്ത എല്ലാ അസംഘടിത തൊഴിലാളികള്‍ക്കും ഇ-ശ്രം രജിസ്ട്രേഷന് നടത്താവുന്നതാണ്.
This post was published on 14/12/2021 4:58 PM
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More
എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More
This website uses cookies.