ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് 2011 പ്രകാരം ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് കരസ്ഥമാക്കണം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രണ്ട് തരമുണ്ട്. സ്റ്റേറ്റ് ലൈസന്‍സും സെട്രല്‍ ലൈസന്‍സും.
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് ആര്‍ക്കൊക്കെ ?
2006-ലെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷ്യ വസ്തുക്കളുടെ നിര്‍മ്മാണമോ, വിതരണമോ, വില്പനയോ നടത്തുന്നവര്‍ നിര്‍ബന്ധമായും ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. ആവശ്യമായ രജിസ്ട്രേഷന് അല്ലെങ്കില്‍ ലൈസന്‍സ് എടുക്കാത്തവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
രജിസ്ട്രേഷന് എങ്ങനെ ?
12 ലക്ഷം രൂപക്ക് താഴെ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് എഫ്.എസ്.എസ്.എ.ഐ രജിസ്ട്രേഷന് എടുക്കേണ്ടത്. നിലവില്‍ ഒരു വര്‍ഷത്തേക്ക് രജിസ്ട്രേഷന് എടുക്കുന്നതിന് നൂറ് രൂപയാണ് ഫീസ്. രജിസ്ട്രേഷന് പുതുക്കുന്നതിനും ഒരു വര്‍ഷത്തേക്ക് നൂറ് രൂപ ഫീസ് നല്‍കണം. രജിസ്ട്രേഷന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ എന്നിവ ഹാജരാക്കണം.
സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ്
വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം മുതല്‍ 20 കോടി വരെയുള്ളവര്‍, കാറ്ററിങ് യൂണിറ്റുകള്‍ എന്നിവര്‍ക്കാണ് സ്റ്റേറ്റ് ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവരുടെ കാറ്റഗറി അനുസരിച്ച് 2,000 മുതല്‍ 5,000 രൂപ വരെയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മുനിസിപ്പാലിറ്റി,പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്.
സെന്‍ട്രല്‍ ലൈസന്‍സ്
വാര്‍ഷിക വിറ്റുവരവ് 20 കോടിക്ക് മുകളിലുള്ളവര്‍, ഇ-കോമേഴ്സ് സംരംഭങ്ങള്‍ എന്നിവര്‍ക്കാണ് സെന്‍ട്രല്‍ ലെവല്‍ ലൈസന്‍സ് എടുക്കേണ്ടത്. ഇവര്‍ക്ക് 7500 രൂപയാണ് നിലവില്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ്. ലൈസന്‍സ് എടുക്കുന്നതിനായി ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, നഗരസഭ, പഞ്ചായത്ത് ലൈസന്‍സ് തുടങ്ങിയവ ആവശ്യമാണ്. ഇതോടൊപ്പം എല്ലാ ഭക്ഷ്യ വ്യാപാരികളും അവര്‍ നല്കുന്ന ക്വാഷ് ബില്‍ രസീത് എന്നിവയില്‍ 14 അക്ക ലൈസന്‍സ്/രജിസ്ട്രേഷന് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. കൃത്യമായ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തുന്നത് ആറ് മാസം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. For .more details visit https://foscos.fssai.gov.in/
This post was published on 23/06/2022 11:57 AM
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More
പി.എം കിസാന്‍ ഗുണഭോക്താക്കളായ എല്ലാ കര്‍ഷകരും അവരുടെ ലാന്‍ഡ് വെരിഫിക്കേഷന് AIMS പോര്‍ട്ടലില്‍ ചെയ്യുന്നതിനായി കൃഷി ഭവനുമായോ അക്ഷയകേന്ദ്രവുമായോ ബന്ധപെടണം.… Read More
This website uses cookies.