എംപ്ലോയ്മെന്റ് നിയമനം: ഉദ്യോഗാര്‍ഥികള്‍ ഹാജരാകണം

0
585

ആലപ്പുഴ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ കാഷ്വല്‍ ലേബറര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി മാവേലിക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം. അഞ്ചാം ക്ലാസ് വിജയിച്ചിട്ടുള്ളവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ 18നും 41നും ഇടയില്‍ പ്രായമുള്ള തഴക്കര, തെക്കേക്കര, ചുനക്കര, നൂറനാട് പഞ്ചായത്തിലെ സ്ഥിരതാമസക്കാര്‍ക്കാണ് അവസരം.

ഉദ്യോഗാര്‍ത്ഥികള്‍ 2023 ഏപ്രില്‍ 11-ന് ഇലക്ഷന്‍ തിരിച്ചറിയല്‍ രേഖ, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണം. രജിസ്ട്രേഷന്‍ പുതുക്കിയിട്ടില്ലാത്തവര്‍ അര്‍ഹരല്ല. ഫോണ്‍; 0479 2344301.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.