Categories: Job

തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക്‌ സേവക്‌ : കേരളത്തിൽ 1421 ഒഴിവ്

കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള തപാൽ ഓഫിസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം. പത്താം ക്ലാസ് പാസായവർക്ക് ഇന്ത്യ പോസ്റ്റിന്റെ കേരള സർക്കിളിൽ ഗ്രാമീൺ ഡാക്ക് സേവക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താംക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം (കംപൽസറി/ഇലക്ടീവ് വിഷയമായി). അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം (അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള ബേസിക് കംപ്യൂട്ടർ ട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്).

പത്താംക്ലാസ്/പ്ലസ്ടു/ഉയർന്ന വിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. അപേക്ഷകർക്ക് സൈക്കിൾ ചവിട്ടാൻ അറിയണം. 18 വയസു മുതൽ 40 വയസു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. മൊത്തം 1421 ഒഴിവുകളാണുള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി 2021 ഏപ്രിൽ 7.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണം. റജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ താഴെപ്പറയുന്ന വിവരങ്ങൾ സമർപ്പിക്കണം.

i) Name (In capital letter as per X class certificate Marks Memo including spaces)

ii) Father Name

iii) Mobile Number (Unique for One Registration Number)

iv) Date of Birth

v) Gender

vi) Community

vii) PH – Type of Disability – (HH/OH/VH)- Percentage of disability

viii) State in which Xth class passed

ix) Board in which Xth class passed

x) Year of Passing Xth class

xi) Xth Class Certificate Number/Roll Number (Optional)

റജിസ്ട്രേഷൻ നമ്പർ ലഭിച്ചതിന് ശേഷം ഉദ്യോഗാർഥികൾക്ക് ഒൺലൈനായി അപേക്ഷിക്കാം. ഒാൺലൈനിൽ അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായ രേഖകളും മറ്റും അപ്‍‌ലോഡ് ചെയ്യണം.

അപേക്ഷാഫീസ്: 100 രൂപ. ഭിന്നശേഷിക്കാർക്കും വനിതകൾക്കും ഫീസില്ല. ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫിസ്/ഐഡന്റിഫൈഡ് പോസ്റ്റ് ഒാഫിസുകൾ മുഖേന ഫീസടയ്ക്കാം. ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേന ഒാൺലൈനായും ഫീസ് അടയ്ക്കാം. ബന്ധപ്പെട്ട പോസ്റ്റ് ഒാഫിസുകൾ www.appost.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്നതിനു മുൻപായി www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷിക്കുക.

This post was published on 15/03/2021 10:06 AM

Share
Published by
Sreejith

Recent Posts

ട്രൂകോളർ വേണ്ട; ഫോണിൽ വിളിക്കുന്നവരുടെ പേര് ഇനി അറിയാം

മൊബൈൽ ഫോണിൽ വിളിക്കുന്നവരുടെ പേര് ട്രൂകോളർ ആപ് ഇല്ലാതെതന്നെ ദൃശ്യമാകുന്ന സംവിധാനം കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നു. സിം കാർഡ് എടുക്കാൻ… Read More

1 day ago

വിദേശജോലിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്; പാസ്‌പോർട്ട് സേവ പോർട്ടൽ വഴി അപേക്ഷിക്കണം

വിദേശത്തു ജോലി തേടുന്നവർക്കുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്പോർട്ട് ഓഫീസുകളിൽനിന്ന് ലഭിക്കാൻ ഓൺലൈൻ ആയി അപേക്ഷിക്കണം.… Read More

4 days ago

500 രൂപയിൽ കൂടിയ വാട്ടർ ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണം

2022 ജൂൺ 15 നു ശേഷം 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകൾ ഓൺലൈൻ വഴി മാത്രം അടയ്ക്കണമെന്ന് വാട്ടർ… Read More

5 days ago

ദിശ 2022 (Disha 2022 Job Fest) മെഗാ തൊഴിൽ മേള ദേവമാതാ കോളേജിൽ

Date : 2022 മെയ് 21Venue: ദേവമാതാ കോളേജ് കുറവിലങ്ങാട് സ്വകാര്യ മേഖലയിലെ തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം സ്വകാര്യ മേഖലയിലെ… Read More

5 days ago

KGF chapter 2: Toofan Malayalam Lyrics

സമാന്തർ മേൻ ലേഹർ ഉത്തി ഹേസിഡ്ഡി സിഡ്ഡി ഹൈ തൂഫാൻചത്താനെ ഭി കാമ്പ് രഹി ഹേ സിഡ്ഡി സിഡ്ഡി ഹേയ്… Read More

6 days ago

എംപ്ലോയ്മെൻ്റ് സീനിയോരിറ്റി പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാല്‍ 01/01/2000 മുതല്‍ 31/3/2022 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ റിന്യൂവല്‍ 10/99 മുതല്‍ 01/2022 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍)… Read More

1 week ago