സുപ്രാധാന ഭരണഘടനാ ഭേദഗതികൾ | 10th Level Preliminary Examination

0
1030

89-ാം ഭരണഘടനാ ഭേദഗതി

ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മിഷനെ രണ്ട് വ്യത്യസ്ത കമ്മിഷനുകളാക്കി പുനർനിർണയിച്ച ഭരണഘടനാ ഭേദഗതിയാണ് 2003 ലെ 89-ാം ഭേദഗതി.

91-ാം ഭരണഘടനാ ഭേദഗതി

കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുടെ പരമാവധി എണ്ണം ലോക്സഭയിലെ അംഗങ്ങളുടെ 15 ശതമാനമായും സംസ്ഥാന മന്ത്രിസഭകളിലെ അംഗസംഖ്യ നിയമസഭാംഗങ്ങളുടെ 15 ശതമാനമായും നിജപ്പെ ടുത്തിയ ഭരണഘടനാ ഭേദഗതി 2004- ലെ 91-ാം ഭേദഗതി.

92-ാം ഭരണഘടനാ ഭേദഗതി

2004 ജനുവരിയിൽ നിലവിൽവന്ന 92-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്തെ ഔദ്യോഗിക ഭാഷകളുടെ പട്ടികയിൽ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി എന്നിവയെ ഉൾപ്പെടുത്തി. ഇതോടെ ഭരണ ഘടനയുടെ 8-ാം പട്ടികയിൽ ഉൾപ്പെടുന്ന ഔദ്യോഗിക ഭാഷകളുടെ എണ്ണം ഇരുപത്തിരണ്ടായി മാറി.

93-ാം ഭരണഘടനാ ഭേദഗതി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) സംവരണം വ്യവസ്ഥ ചെയ്ത് ഭരണഘടനാ ഭേദഗതിയാണ് 2006 ജനുവരിയിലെ 93-ാം ഭേദഗതി.

97-ാം ഭരണഘടനാ ഭേദഗതി

2012 ജനുവരി-12-ന് പ്രാബല്യത്തിൽവന്ന 97-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയിൽ “സഹകരണ സംഘങ്ങൾ’ എന്ന വാക്ക് ഉൾപ്പെടുത്തി.

100-ാം ഭരണഘടനാ ഭേദഗതി

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയ്ക്കുള്ള തർക്ക പ്രദേശങ്ങളും അവിടത്തെ പൗരന്മാരെയും പരസ്പരം കൈമാറാൻ അംഗീകാരം നൽകിയതായിരുന്നു 2015
ഓഗസ്റ്റിലെ 100-ാം ഭരണഘടനാ ഭേദഗതി.

101-ാം ഭരണഘടനാ ഭേദഗതി

ചരക്ക്-സേവന നികുതി അഥവാ ജി.എസ്.ടി. നില വിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി യാണ് 2017- ലെ 101-ാം ഭേദഗതി.

102-ാം ഭരണഘടനാ ഭേദഗതി

2018 ഓഗസ്റ്റിൽ പ്രാബല്യത്തിലായ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനാ പദവി നൽകപ്പെട്ട സ്ഥാപനമാണ് ദേശീയ പിന്നോക്ക വിഭാഗ കമ്മിഷൻ .

103-ാം ഭരണഘടനാ ഭേദഗതി
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10% സംവരണം കേന്ദ്രസർവീസിലും കേന്ദ്രസ്ഥാപനങ്ങളിലും സാധ്യമാക്കിയ ഭരണഘടനാ ഭേദഗതിയാണ് 2019 ജനു വരിയിലെ 103-ാം ഭേദഗതി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.