ദ്രവ്യനാമം: ദ്രവ്യത്തിന്‍റെ പേരായ ശബ്ദം (മല, മരം, നദി)
ക്രീയാനാമം : ക്രിയയുടെ പേരായ ശബ്ദം (ഓട്ടം, നടപ്പ് , പഠിത്തം)
ഗുണനാമം: ഗുണത്തിന്‍റെ പേരായ ശബ്ദം (വെളുപ്പ്, മധുരം, ദയ, മിനുസം )
ദ്രവ്യനാമം നാലായി തിരിച്ചിരിക്കുന്നു
സംജ്ഞാനാമം – വ്യക്തിയുടെ പേര് (ശ്രീരാമൻ ,ഹിമാലയം)
സാമാന്യ നാമം – ജാതിയുടെയോ വർഗ്ഗത്തിന്റെയോ പേര് ( പക്ഷി, മനുഷ്യൻ )
മേയനാമം – വ്യക്തി എന്നോ വർഗമെന്നോ വേർതിരിക്കാൻ കഴിയില്ല. (പാൽ, വായു, ഇരുട്ട് )
സർവനാമം – ഒരു നാമത്തിന് പകരം ഉപയോഗിക്കുന്നത് ( ഞാൻ, അവൻ, നിങ്ങൾ )
സർവ്വനാമം മൂന്നു വിധം ഉണ്ട്
ഉത്തമപുരുഷൻ: പറയുന്ന ആളിന് പകരം നിൽക്കുന്നത് (ഞാൻ, ഞങ്ങൾ, നാം )
മധ്യമപുരുഷൻ : കേൾക്കുന്ന ആളിന് പകരം നില്ക്കുന്നത് (നീ, നിങ്ങൾ )
പ്രഥമപുരുഷൻ : വക്താവും ശ്രോതാവും കൂടാതെ പറയുന്ന ആൾ അല്ലങ്കിൽ വസ്തു ( അവൻ, അവർ, അത് )
ക്രിയ
സകർമ്മകം, അകർമകം: അർത്ഥം പൂർണ്ണമാക്കാൻ കർമ്മത്തിന്റെ ആകാംക്ഷ ആവശ്യമുള്ളത് സകർമകം. കർമം ആവശ്യമില്ലാത്തത് അകർമ്മകം
ഉദാ: ഉറങ്ങുന്നു (അകർമ്മകം)
അടിക്കുന്നു, ലാളിക്കുന്നു (സകര്‍മ്മകം)
കേവലം:പ്രയോജകം – ക്രീയകളുടെ സ്വഭാവം അനുസരിച്ചുള്ള വിഭജനം. പരപ്രേരണയോടെ നടക്കുന്ന ക്രീയ പ്രയോജകം. പ്രേരണ കൂടാതെ നടക്കുന്നത് കേവലം. ഉദാ: നടക്കുന്നു, കാണുന്നു (കേവലം)
നടത്തുന്നു, കാട്ടുന്നു (പ്രയോജകം)
കാരിതം: അകാരിതം – കേവല ക്രീയകളില്‍ ‘ക്കു ‘ എന്നത് ഉള്ളത് കാരിതം. ഇല്ലാത്തത് അകാരിതം.
ഉദാ:- കേൾക്കുന്നു, പഠിക്കുന്നു (കാരിതം )
പറയുന്നു, എഴുതുന്നു (അകാരിതം )
മുറ്റുവിന : പറ്റുവിന : സാതന്ത്ര്യമായി നില്ക്കുന്ന ക്രീയ മറ്റുവിന (പൂർണ്ണ ക്രീയ) മറ്റേതെങ്കിലും പദത്തിന് കീഴടങ്ങി നില്ക്കുന്നത് പറ്റുവിന (അപൂർണ്ണ ക്രീയ)
ഉദാ: മുറ്റുവിന- പറഞ്ഞു, ഇരുന്നു .
പറ്റുവിന – പറഞ്ഞ, ഇരുന്ന
പേരെച്ചം: വിനയെച്ചം – പറ്റുവിനയുടെ സ്വഭാവം അടിസ്ഥാനമാക്കിയുളള വിഭജനം: പേരിന്റെ എച്ചം ( അംഗം) പേരെച്ച് . വിനയുടെ (ക്രിയാ ) എച്ചം ( അംഗം) വിനയെച്ചം.
ഉദാ : പാടുന്ന കുട്ടി (പേരെച്ചം.)
തൊഴാൻ പോയി, കാണാൻ വന്നു ( വിനയെച്ചം)
പ്രകാരം
ക്രീയ നടക്കുന്ന രീതി അണ് പ്രകാരം
നിർദ്ദേശക പ്രകാരം : ക്രീയാധാതു അതിന്റെ കേവലമായ അർത്ഥത്തെ കാണിക്കുന്നത്. ഉദാ: കുട്ടികൾ പാഠം പഠിക്കുന്നു
നിയോജക പ്രകാരം: ക്രിയാധാധു നിയോഗം , ആജ്ഞ എന്നീ പ്രയോഗങ്ങൾ കാണിക്കുന്നു. ഉദാ: അവർ വായിക്കട്ടെ
വിധായക പ്രകാരം: ക്രിയാധാധു വിധി, കൃത്യം, ശീലം മുതലായവ കാണിക്കുന്നു.
ഉദാ: സത്യം പറയണം (വിധി ).
ഈണ് കഴിഞ്ഞാൽ ഉറങ്ങണം (ശീലം).
നല്ല പുസ്തകങ്ങൾ വായിക്കണം ( ഉപദേശം)
അനുജ്ഞായക പ്രകാരം: ക്രീയാധാധു അനുജ്ഞ (സമ്മതം) എന്ന വിശേഷണം കാണിക്കുന്നത്.
ഉദാ: നിങ്ങൾക്ക് പറയാം, കാര്യം തുറന്ന് പറയാം
ആശംസക പ്രകാരം: ക്രീയാധാധു ആശംസ, ആശിസ്സ് എന്നീ വിശേഷാർത്ഥങ്ങൾ കാണിക്കുന്നത് :
ഉദാ: ഈശ്വരൻ നല്ലത് വരുത്തട്ടെ, എല്ലാരും ജയിക്കട്ടെ
പ്രാർത്ഥക പ്രകാരം: ക്രീയാധാതു പ്രാർത്ഥനയോടെ പറയുന്നത്:
ഉദാ: ദൈവം രക്ഷിക്കട്ടെ
ക്യത്ത് :
ക്രിയകളിൽ നിന്നുണ്ടാകുന്ന നാമങ്ങളെ കൃത്തുക്കൾ എന്ന് പറയുന്നു
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More
View Comments
hi friend