നോർക്ക റൂട്സ് വഴി കുവൈത്ത് നാഷനൽ ഗാർഡ്സിൽ നിയമനം

0
823

തിരഞ്ഞെടുക്കപ്പെട്ടാൽ കുവൈത്ത് സായുധ സേനയിലെ ലഫ്റ്റനന്റ് തസ്തികയിൽ ആദ്യ നിയമനം

Norka Roots Recruitment

കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ വരുന്ന കുവൈത്ത് നാഷനൽ ഗാർഡ്സിൽ ഡോക്ടർ, നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് ഒഴിവുകളിലേക്കു പുരുഷന്മാരായ ഉദ്യോഗാർഥികളിൽ നിന്നു നോർക്ക റൂട്സ് വഴി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞടുക്കപ്പെടുന്നവർക്ക് കുവൈത്ത് സായുധസേനയിലെ ലഫ്റ്റനന്റ് തസ്തികയിലായിരിക്കും ആദ്യ നിയമനം.

ഡോക്ടർ ഒഴിവുകൾ

ജനറൽ പ്രാക്ടിഷണർ, ഇന്റേണൽ മെഡിസിൻ, സർജറി, യൂറോളജിസ്റ്റ് ജനറൽ (സർജറി), കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, ഇഎൻടി, ഡെർ മറ്റോളജി, റേഡിയോളജി
റെസ്പിറേറ്ററി മെഡിസിൻ, അലർജി സ്പെഷലിസ്റ്റ്, ഡയബറ്റോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഓർത്തോപീഡിക്സ്, എമർജൻസി മെഡിസിൻ, നെഫ്രോളജി, കമ്യൂണിറ്റി മെഡിസിൻ എന്നിവയിലാണ് ഡോക്ടർമാരുടെ ഒഴിവുകളുള്ളത്. 1100 മുതൽ 1400 വരെ കുവൈത്തി ദിനാർ ശമ്പളം ലഭിക്കും. ഫോൺ: +91 9447339036.

മറ്റ് ഒഴിവുകൾ

ഫാർമസിസ്റ്റ്, ബയോ മെഡിക്കൽ എൻജിനീയർ, ഫിസിയോതെറപ്പിസ്റ്റ്, ഡയറ്റീഷ്യൻ, നഴ്സ് എന്നീ കാറ്റഗറികളിലാണ് മറ്റ് ഒഴിവുകൾ. ശമ്പളം 500-800 വരെ കുവൈത്തി ദിനാർ. എല്ലാ ഒഴിവുകളിലേക്കും അഞ്ചു വർഷത്ത പ്രവൃത്തിപരിചയം നിർബന്ധമാണെന്ന് നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. വിവരങ്ങൾക്ക് www.norkaroots.org സന്ദർശിക്കുക.
ടോൾ ഫ്രീ നമ്പർ: 1800 425 3939 വിദേശത്തു നിന്നു മിസ്ഡ് കോൾ സർവീസിന്: 00918802012345. ഇമെയിൽ: rmt5.norka@kerala.gov.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.