വനമിത്ര പുരസ്കാരം ഡോ. സൈജു ഖാലിദിന്

0
898

പ്രശസ്ത സൈക്കോളജിസ്റ്റും പ്രാസംഗികനുമായ ഡോ. സൈജു ഖാലിദ്‌ സംസ്ഥാന വനം വകുപ്പ് ഏര്‍പ്പെടുത്തിയ വനമിത്ര പുരസ്കാരത്തിനു അര്‍ഹനായി. ഭരണിക്കാവ് ഇലിപ്പക്കുളം സ്വദേശിയാണ് അദ്ദേഹം. കരുനാഗപ്പള്ളിയില്‍ സൈക്കോ തെറാപ്പി ക്ലിനിക് നടത്തുന്ന ഇദ്ദേഹത്തിനു സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റുമുണ്ട്.

കഴിഞ്ഞ മൂന്നു വര്‍ഷമായി പങ്കെടുക്കുന്ന പരുപാടികളിലും മോട്ടിവേഷന്‍ ക്ലാസ്സുകൾ നടക്കുന്ന സ്ഥലങ്ങളിലും ഇദ്ദേഹം വൃക്ഷത്തൈകള്‍ നടുന്നത് പതിവാണ്. എണ്ണായിരത്തിലധികം വൃക്ഷത്തൈകള്‍ ആണ് നട്ടത്. കേരളത്തില്‍ പന്ത്രണ്ട് ജില്ലകളിൽ നന്മമരം പദ്ധതിയുടെ ഭാഗമായി വ്യക്ഷത്തൈകൾ നട്ടു. മാവ്, പ്ലാവ്, ചാമ്പ, കശുമാവ് തുടങ്ങീയ വ്യക്ഷങ്ങളാണ് നടുന്നത്. കൊല്ലം മീനാക്ഷി വിലാസം ക്ഷേത്രനടയ്ക്ക് മുന്നിൽ മരം നട്ടാണ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അർബുദ്ധത്തിനെതിരെ “സേ നോ ടു ക്യാൻസർ ” എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

തൈകൾ നടുന്നതിന് പുറമേ അത് പരിപാലിക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. അവാർഡ് തുകയായ 25000 രൂപ നന്മ മരം പദ്ധതിക്ക് വേണ്ടി ചിലവഴിക്കുമെന്ന് അദ്ദേഹം പറഞ്ഞു.