ബി.എസ്.എൻ.എൽ സിം കാർഡ് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യാപകം. ബി.എസ്.എൻ.എൽ സിം ഉപയോക്താക്കളുടെ കെ.വൈ.സി വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട് പണം തട്ടുന്ന സംഘം സജീവമാണ്.
നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്റ്റ് മെസ്സജുകളും ഫോൺ കോളുകളും വരുന്നതാണ് തുടക്കം. വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന “BSNL KYC ID നമ്പർ ” പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിചാർജ് ചെയ്യാനും നിർദ്ദേശിക്കും.
പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക ആയിരക്കണക്കിന് രൂപ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ് ഈ സംവിധാനം.
ഇത്തരക്കാർക്ക് യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്ന് പൊലീസ് പറയുന്നു.തട്ടിപ്പിനിരയായാൽ ഉടനെ ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്റ്റേഷനുമായും ബന്ധപെടണമെന്ന് അധികൃതർ പറയുന്നു.
This post was published on 16/06/2021 6:58 AM
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തൃശൂര്‍ ജില്ലാ ലേബര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ നൈപുണ്യ വികസനത്തിന്റെ ഭാഗമായി നടത്തുന്ന സൗജന്യ തൊഴില്‍… Read More
കെ.ജി.ടി.ഇ ടൈപ്പ്റൈറ്റിംഗ് (ലോവർ, ഹയർ - ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി… Read More
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തിരുവനന്തപുരം, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ സർക്കാർ അംഗീകൃത ഐ.ടി. ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.… Read More
കെല്‍ട്രോണിന്റെ ആലുവ സെന്ററില്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയില്‍ മാനേജ്മെന്റില്‍ ഒരു വര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.… Read More
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വില്പന, എന്നിവയില്‍ ഏര്‍പെട്ടിരിക്കുന്നവര്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006, റൂള്‍സ് ആന്‍ഡ്… Read More
എന്താണ് അഗ്നിപഥ് ? കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath),… Read More
This website uses cookies.