Google Monitoring you. How?

0
1533

ഗൂഗിൾ ഇല്ലാത്ത ഒരു ലോകം നമുക്ക് ചിന്തിക്കാൻ പോലും ആകാത്ത കാലമാണിത്. എന്തിനും ഏതിനും നമ്മൾ ഗൂഗിളിലെ ആശ്രയിക്കേണ്ടി ഇരിക്കുന്നു.

എപ്പോഴും ഗൂഗിൾ നമ്മുടെ കൂടെയുണ്ട് . ജീ മെയിൽ, ഗൂഗിൾ മാപ്പ്, ഗൂഗിൾ ഫോട്ടോസ് എന്ന് വേണ്ട എല്ലാ സംവിധാനവും ഗൂഗിൾ നമുക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

Courtesy : Google.com

അപ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങളും ഗൂഗിൾ നിരീക്ഷിക്കില്ലെ? ഉണ്ട്…

പ്രധാനമായും ആഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവരെയാണ് നിരീക്ഷിക്കാൻ കൂടുതൽ എളുപ്പം. കാരണം ആഡ്രോയിഡിൽ പ്ലേസ്റ്റോർ തുറക്കാൻ ഒരു ഈ മെയിൽ ഐഡി ആവശ്യമാണ്. അതിനായി ജിമെയിൽ അക്കൗണ്ട് കൊടുക്കുമ്പോൾ ഗൂഗിളിന്റെ എല്ലാ സർവ്വീസുകളിലും മിക്കവാറും നമ്മൾ കൊടുക്കുന്ന ജീ മെയിൽ അക്കൗണ്ട് രേഖപ്പെടുന്നു.

ഇതിലൂടെ നമ്മൾ ചെയ്യുന്ന എല്ലാ ആക്ടിവിറ്റികളും സേവ് ആയി കൊണ്ടിരിക്കുന്നു.

ഇനി എന്തെല്ലാം ആക്ടിവിറ്റികൾ നിരീക്ഷിക്കുന്നു എന്ന് നോക്കാം. ഏതെല്ലാം സൈറ്റുകൾ സന്ദർശിക്കുന്നു, അവ എത്ര തവണ സന്ദർശിച്ചു; എന്തെല്ലാം വിവരങ്ങൾ നമ്മൾ ഗൂഗിളിൽ തിരഞ്ഞു എന്ന് വിശദമായി തന്നെ സേവ് ചെയ്യുന്നു. കൂടാതെ പ്ലേസ് സ്റ്റോറിൽ നിന്ന് എന്തെല്ലാം ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു, അങ്ങനെ എല്ലാം..

ഇനി അത് എങ്ങനെ മനസ്സില്ലാക്കാം എന്ന് നോക്കാം.

  • ആഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ വെബ് ബ്രൗസർ ഓപ്പൺ ചെയ്യുക (ഗൂഗിൾ ക്രോം ഉണ്ടെങ്കിൽ അത് )
  • ശേഷം അഡ്രസ് ബാറിൽ https://myactivity.google.com/myactivity എന്ന് തിരയുക
  • ജീ മെയിൽ ഐഡി നല്കിയിട്ടുണ്ടെങ്കിൽ നമ്മളുടെ ആക്ടിവിറ്റീസ് കാണാൻ കഴിയുന്നതാണ്.
  • ആക്ടിവിറ്റിസ് ഡിലീറ്റ് ചെയ്യാനും അതിൽ സൗകര്യമുണ്ട്.

Leave a Reply