ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

0
1752

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും  എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. എസ് ടി ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍.
ഇ സി ഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയച്ചാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.

കൂടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.eci.gov.in ല്‍ ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍ ലഭ്യമാക്കാം.

SMS അയയ്ക്കുന്ന വിധം

ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും: 1950 എന്ന നമ്പറിലേക്ക്
ECI <space> (your voter ID) എന്ന് SMS അയക്കുക

15 സെക്കന്‍റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.

Thank you for contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:
എന്ന രീതിയില്‍ ആണ് SMS ലഭിക്കുക
ഈ SMS നിങ്ങളുടെ ഐഡി കാര്‍ഡിനൊപ്പം വോട്ട് ചെയ്യുന്ന ബൂത്തില്‍ കാണിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.