ഇന്ത്യയൊട്ടാകെ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം (KGF 2) ഭാഗം. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ചിത്രം 2022 ഏപ്രിൽ മാസം തിയറ്ററുകളിൽ എത്തും. ഏപ്രിൽ 14നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ നടൻ യാഷിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.
https://twitter.com/prashanth_neel/status/1479656605947998208?t=inlRIzQNzg1u1zUAlqjFtA&s=19
കേരളത്തിൽ ‘കെജിഎഫ് 2’ന്‍റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. പ്രശാന്ത് നീലാണ് കന്നട ആക്ഷന്‍ ചിത്രമായ കെജിഎഫിന്റെ സംവിധായകന്‍.
ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
https://twitter.com/prashanth_neel/status/1429380712570908681?t=XfQO8vWO16c9ucUZShbBDA&s=19