A+ വിജയം

0
1598

വിദ്യാഭ്യാസ കാലഘട്ടത്തിൽ പുതുതലമുറ ഏറ്റവും അധികം കേൾക്കുന്ന ഒരു വാക്കാണ് A+. പൊതുവെ കുട്ടികളുടെ വലിയ ഒരാഗ്രഹമാണ് അത് സ്വന്തമാക്കുക എന്നുള്ളത്. മാതാപിതാക്കളും, സ്കൂളും അതൊരു അഭിമാന പ്രശ്നമായി കാണുന്നു. എല്ലാത്തിനും ഉപരി മികച്ച ഭാവിയിലേക്കുള്ള വാതായനം കൂടിയാണ് ഉയർന്ന മാർക്കുകൾ. അടുക്കും, ചിട്ടയോടെയും, ആത്മാര്ഥതയോടെയുമുള്ള പരിശ്രമം ഓരോരുത്തരെയും മികച്ച വിജയികളാക്കുന്നു.

ജീവിത വിജയം നേടാൻ എന്താണ് ഉപായം എന്നന്വേഷിച്ചു നടന്ന ഒരാൾ അക്കാലത്തെ വലിയ തത്വചിന്തകനായ സെക്രട്ടറീസിനെ സമീപിച്ചു, താൻ ചെയ്യുന്ന പ്രവൃത്തികൾ വിജയപ്രദമാക്കാൻ ഉചിതമായ ഉപദേശം നൽകണമെന്ന് അഭ്യർത്ഥിച്ചു. അടുത്ത ദിവസം പുലർച്ചെ കുളക്കടവിലെത്താൻ സോക്രട്ടറീസ് അയാളോട് നിർദേശിച്ചു. പറഞ്ഞ പ്രകാരം അയാൾ പുലർച്ചെ കുളക്കടവിലെത്തി. സോക്രട്ടറീസ് അയാളോട് കുളത്തിലേക്കിറങ്ങി വരുവാൻ ആവശ്യപ്പെട്ടു. ഇറങ്ങി ചെന്ന അയാളുടെ തലപിടിച്ചു അദ്ദേഹം വെള്ളത്തിൽ മുക്കിവെച്ചു. അയാൾ ജീവനുവേണ്ടി പിടക്കുവാൻ തുടങ്ങി. അല്പ സമയം കഴിഞ്ഞു അയാളുടെ തല പിടിച്ചു ഉയർത്തികൊണ്ടു സെക്രട്ടറീസ് ചോദിച്ചു. വെള്ളത്തിൽ മുങ്ങിയിരുന്നപ്പോൾ എന്തിന് വേണ്ടിയാണു വെപ്രാളം കാട്ടിയത്. ശ്വാസം കിട്ടാനുള്ള പ്രയാസത്തിലായിരുന്നു താനെന്നു അയാൾ മറുപടി കൊടുത്തു. ഉടൻ സോക്രട്ടറീസ് ഉപദേശിച്ചു. എപ്രകാരം വെള്ളത്തിന്റെ അടിയിൽ ജീവ വായുവിന് വേണ്ടി നീ ആഗ്രഹിച്ചുവോ, അപ്രകാരം ലക്ഷ്യം നേടിയെടുക്കുവാനുള്ള പരിശ്രമം നടത്തുക. തീർച്ചയായും നിനക്ക് വിജയിക്കുവാൻ കഴിയും.

A+ പടവുകൾ

  • 7-8 മണിക്കൂർ ഇടതടവില്ലാതെ ഉറങ്ങണം.
  • രാവിലെ എഴുന്നേറ്റത് മുതൽ രാത്രി കിടക്കയിൽ എത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങൾക്കുമായി ടൈം ടേബിൾ തയാറാക്കുക.രാവിലെ 5 മണിക്കു തന്നെ എഴുന്നേൽക്കതക്ക വിധം സമയം ചിട്ടപ്പെടുത്തുക. വിശ്രമം, കളികൾ, വിനോദം, കുടുംബാംഗങ്ങൾക്കൊപ്പം ഇടപെഴുകൾ എന്നിവക്കെല്ലാം സമയം നൽകുന്ന ഒരുഗ്രൻ ടൈം ടേബിൾ.

  • മനഃപൂർവം ക്ലാസ്സുകൾ ഉപേക്ഷിക്കാതിരിക്കുക
  • അദ്ധ്യാപകർ പഠിപ്പിക്കുന്ന വിഷയങ്ങൾ മനസ്സിലായിട്ടുണ്ടോ എന്നു സ്വയം വിശകലനം ചെയ്തു നോക്കണം. മനസ്സിലായില്ലെങ്കിൽ യാതൊരു മടിയും കൂടാതെ സംശയ നിവാരണം നടത്തണം
  • ക്ലാസ്സിലെ മിടുക്കരുമായി കൂട്ട് കൂടുക. ആ സൗഹൃദം ക്രമേണ നിങ്ങളെയും മിടുക്കരാക്കും
  • അസൂയ, വെറുപ്പ്, ദേഷ്യം തുടങ്ങിയ ഊർജ നഷ്ടം വരുത്തുന്ന സ്വഭാവങ്ങളോട് ‘നോ’ പറയുക
  • അന്നന്നുള്ള പാഠഭാഗങ്ങൾ അന്നന്നു പഠിച്ചുപോയില്ലെങ്കിൽ എല്ലാംകൂടി കിടന്നു പരീക്ഷ തലേന്ന് വലിയ ഭാരം അനുഭവപ്പെടുകയും, പരീക്ഷ പേടി തോന്നുകയും ചെയ്യും.
  • രണ്ടര -മൂന്നു മണിക്കൂർ നിത്യവും പഠിക്കണം. അവധി ദിവസങ്ങളിൽ കൂടുതൽ സമയം എടുത്തു പഠിക്കുകയും, റിവിഷൻ നടത്തുകയും വേണം.
  • പഠിക്കുന്ന പാഠഭാഗങ്ങൾ മറ്റൊരാളിനു പഠിപ്പിച്ചുകൊടുക്കാം എന്ന നിലവാരത്തിലെത്തുമ്പോൾ ആ ഭാഗത്തിന് ഒരു (ശരി )അടയാളം ഇടുക.
  • സ്കൂളിൽ 40 മിനിറ്റ് ഇടവേളകളിൽ ബെല്ലടിക്കുന്നത് പോലെ സ്വന്തമായി ഇരുന്നു പഠിക്കുന്ന സമയത്തു ഓരോ 40 മിനിറ്റ് കഴിയുമ്പോഴും അല്പം വിശ്രമിക്കുക.
  • പൂർണ്ണ താല്പര്യത്തോടെ പഠിക്കുക.
  • കണക്ക്, ഫിസിക്സ്‌ തുടങ്ങിയവയിലെ സൂത്രവാക്യങ്ങൾ പഠനമുറയിൽ അവിടവിടെ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കുക.
  • സാമൂഹിക ശാസ്ത്രം പഠിക്കാൻ ഫ്ലോ ചാർട് മാതൃക ഗുണം ചെയ്യും.
  • ആദ്യാക്ഷരം ചേർത്ത് കവിതകളാക്കിയും, പാഠഭാഗത്തെ കഥകളാക്കിയും പഠനം കൂടുതൽ രസകരമാക്കാം.
  • പൂക്കൾ വരച്ചു മധ്യ ഭാഗത്തു പ്രധാന ആശയവും ഇതളുകളിൽ മറ്റുവിവരങ്ങളും ഉൾകൊള്ളിച്ചു പാഠഭാഗം ചിത്രീകരിക്കുന്നത് വേഗം ഓർത്തെടുക്കാൻ സഹായിക്കും.
  • പഠന വേളയിൽ ശ്രദ്ധ മാറ്റുന്ന കളിപ്പാട്ടങ്ങൾ, കഥാപുസ്തകങ്ങൾ, മൊബൈൽ ഫോൺ തുടങ്ങിയവ അടുത്ത് ഉണ്ടാകാതിരിക്കുക
  • കിടക്കുന്ന സ്ഥലത്തിരുന്നു പഠിക്കുന്നത് വളരെവേഗം വിരക്തിയുണ്ടാക്കും.
  • പ്രാർത്ഥനയും, മെഡിറ്റേഷനും ശീലമാക്കാം.
  • മുൻവർഷങ്ങളിലെ ചോദ്യപേപ്പർ വെച്ച് ഉത്തരങ്ങൾ എഴുതി ശീലിക്കുന്നത് പരീക്ഷ പേടി കുറക്കാനും, നല്ലമാർക്ക് വാങ്ങുവാനും സഹായിക്കും.

A+ ഭക്ഷണം

  • പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക.
  • ധാരാളം വെള്ളം കുടിക്കുക.
  • വാഴപ്പഴം -പ്രഭാത ഭക്ഷണത്തോടൊപ്പം വാഴപ്പഴം കഴിക്കുന്നത് ക്ലാസ് മുറിയിൽ ഏകാഗ്രത കിട്ടുന്നതിനുസഹായിക്കും.
  • മുട്ട -മുട്ടയിലടങ്ങിയിട്ടുള്ള ലെസിതിൻ ഓർമ ശക്തി വർധിപ്പിക്കും.
  • മത്തി -ഒമേഗ 3ഫാറ്റി ആസിഡിന്റെ നല്ല സ്രോതസ്സ് ആണ്. ബുദ്ധി വളർച്ചക്കും, ശരീര വളർച്ചക്കും എറ്റവും ഉപകാരപ്പെടുന്നു.
  • മഞ്ഞൾ -ഇതിലടങ്ങിയിട്ടുള്ള കുർകുമിൻ ഓർമയേയും, ബുദ്ധിയെയും ത്വോരിതപ്പെടുത്തുന്നു.
  • നട്സ് -അന്നജം, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ കലവറ.
  • ഞാവൽ പഴം -നല്ല ഓക്സികാരിയായ ഇത് ബുദ്ധിവർധിപ്പിക്കാൻ നല്ലതാണ്.
  • പയർ വർഗ്ഗങ്ങൾ -വിറ്റാമിൻ k, ധാതുക്കൾ, ആന്റി ഓക്സിഡന്റുകള് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ബുദ്ധിവളർച്ചക്കും, ശരീര വളർച്ചക്കും ഏറ്റവും ആവശ്യമാണ്.

  • പച്ചയും, മഞ്ഞയും, ഓറഞ്ചും നിറമുള്ള പഴങ്ങളും, പച്ചക്കറികളും ഓർമ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു.
  • ഇലക്കറികൾ -കാഴ്ച ശക്തി കൂട്ടാൻ ചീര മുതലായ ഇലക്കറികൾ സഹായിക്കും. വിറ്റാമിൻ C, K, കാൽസ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കൾ ഇവയിൽ ധാരാളമുണ്ട്.

Article Written by:
Saiju khalid, Psychologist
Call : +91 94962 30334

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.