കേരളത്തിലെ സൈബർ ഗുണ്ടായിസം

0
812

രക്തചൊരിച്ചിൽ ഇല്ലാതെ സൈബർ ലോകത്തിരുന്ന് യുദ്ധം ചെയ്യുകയാണ് ഇന്ന് കേരളീയ ജനത. ഒരു കാലത്ത് സോഷ്യൽ മീഡിയ എന്നത് പരസ്പരം സൗഹൃദം പങ്കുവെയ്ക്കാനാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പരസ്പരം പടവെട്ടി ജയിക്കാനുള്ള ആയുധമായി മാറിയിരിക്കുന്നു. സൈബർ ഗുണ്ടായിസം വേരോടെ അറുത്തുമാറ്റിയില്ലെങ്കിൽ അതിന്റെ അനന്തര ഫലങ്ങൾ ഒരു സമുഹത്തെ ഇല്യായ്മ ചെയ്യും എന്ന തിരിച്ചറിവാണ് കേന്ദ്ര സർക്കാരിന്റെ പുതിയ സൈബർ വിഭാഗത്തിന് തുടക്കമിട്ടത്. അതിന്റെ കേരളത്തിലെ തലവൻ ശ്രീ.ടോമിൻ തച്ചങ്കരിക്കുമാണ്. നോഡൽ സൈബർ സെല്ലിൽ ലഭിക്കുന്ന പരാതികൾ കാണാനും കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമാത്രമേ അനുവാദമുണ്ടാകൂ. 155260 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിലൂടെ നോഡൽ സൈബർ സെല്ലിന് പരാതികൾ കൈമാറാം.

സൈബർ ഗുണ്ടായിസത്തിന്റെ ഇരകൾ ഭൂരിഭാഗവും സ്ത്രീകൾ ആണ്. നടീനടന്മാർ, രാഷ്ടീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിലെ അറിയപ്പെടുന്ന പലർക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഫേസ്ബുക്ക് വഴി പോസ്റ്റു ചെയ്യുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും അശ്ലീല കമന്റുകൾ കൊണ്ട് നിറയ്ക്കുക, മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുക എന്നിവ അതിൽ ചിലത് മാത്രം.

എല്ലാം മലയാളിക്ക് ഒരു നേരമ്പോക്കാണ്. സോഷ്യൽ മീഡിയ എന്ന ആയുധത്തെ ലൈസൻസില്ലാതെ ഉപയോഗിച്ച് പൊല്ലാപ്പ് ഉണ്ടാക്കുന്നത് ചില്ലറയല്ല നമ്മുടെ നാട്ടിൽ. നേരമ്പോക്കിന് വേണ്ടി പോൺ സ്റ്റാറുകളുടെയും ക്രിക്കറ്റ് താരങ്ങളുടെയും ഫോട്ടോകൾ വെച്ച് ബാനറുകൾ ഉണ്ടാക്കുന്നു. ഇത് എന്താണെന്ന് പോലും വായിച്ച് നോക്കാതെ കുറച്ചു പേർ ഷെയർ ചെയ്യുന്നു, അങ്ങനെ പോകുന്നു പരുപാടികൾ. റാഫേൽ അഴിമതി എന്ന വിഷയത്തിൽ പേരിൽ ”റാഫേൽ ” എന്ന് ഉള്ളത് കൊണ്ട് മാത്രം ഫേസ് ബുക്കിൽ പൊങ്കാല നേരിട്ടു നമ്മുടെ റാഫേൽ നദാൽ എന്ന ടെന്നീസ് താരം.

ഇതിൽ നിന്ന് മനുഷ്യന്റെ ചിന്താശേഷി വരെ കുറഞ്ഞ് പോയീന്ന് വേണം കരുതാൻ. എന്ത് കണ്ടാലും ഫേസ് ബുക്കിൽ വാളെടുക്കുന്നവർ ഓർക്കുക.. നിങ്ങൾ നിരീക്ഷണത്തിലാണ്…

Leave a Reply