ഡി.സി.എ പ്രവേശന തീയതി നീട്ടി

0
512

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിൽ നടത്തിവരുന്ന ഡി.സി.എ കോഴ്‌സിന്റെ ഏഴാം ബാച്ച് പ്രവേശന തീയതി 2022 ജനുവരി 7 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 2022 ജനുവരി 15 വരെയും നീട്ടി. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് ഒടുക്കി www.scolekerala.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

സ്‌കോൾ-കേരള: ഹയർ സെക്കൻഡറി കോഴ്‌സ് പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് 60 രൂപ പിഴയോടെ ഫീസ് അടച്ച് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. ഇതിനകം രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷാഫോമും നിർദ്ദിഷ്ട രേഖകളും ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സംസ്ഥാന ഓഫീസിൽ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗ്ഗമോ എത്തിക്കണം. വിശദാംശങ്ങൾക്ക്: www.scolekerala.org.

Leave a Reply