ലാസ്റ്റ് ഗ്രേഡ് സർവ്വന്റ് സൗജന്യ പരീക്ഷാ പരിശീലനം

0
725

ആലുവ സബ് ജയിൽ റോഡിലെ ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് ലാസ്റ്റ് ഗ്രേഡ് സർവ്വന്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം ഉടൻ ആരംഭിക്കും. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ ബി സി, ഒ ഇ സി വിഭാഗത്തിൽപ്പെട്ടവർക്ക് 30% സീറ്റ് അനുവദനീയം.

പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ്, ഓൺലൈൻ അപേക്ഷയുടെ പകർപ്പ് എന്നിവ സഹിതം 2023 ഫെബ്രുവരി 10നകം ഈ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 6238965773 നമ്പറിൽ ബന്ധപ്പെടണമെന്ന് ആലുവ ഗവ.പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ
പ്രിൻസിപ്പൽ അറിയിച്ചു.

Leave a Reply