പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ സൗജന്യ പരീക്ഷാ പരിശീലനം

0
991

ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്‍ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ വര്‍ഗ്ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ പരിശീലനം ആരംഭിക്കുന്നു. പി.എസ്.സി പോലീസ് കോണ്‍സ്റ്റബിള്‍ (കാറ്റഗറി നം.537/2022) പ്രകാരം യോഗൃതയുളളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുളള ഒ ബി സി /ഒഇസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികൾക്ക് നിയമാനുസൃതം സ്റ്റെപ്പന്‍റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, ഓൺലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സഹിതം 2023 ജനുവരി 10 ന് മുമ്പ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്‍റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.