സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സ്

0
486

കെ.ജി.ടി.ഇ ടൈപ്പ്‌റൈറ്റിംഗ് (ലോവർ, ഹയർ – ഇംഗ്ലീഷ്, മലയാളം) ഷോർട്ട് ഹാൻഡ്, കമ്പ്യൂട്ടർ വേഡ് പ്രൊസസിംഗ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തി ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്റർ സംഘടിപ്പിക്കുന്ന ദ്വിവത്സര സ്റ്റെനോഗ്രഫി കോഴ്‌സിൽ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായ 18നും 35നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി/ പട്ടികവർഗ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പഠന കാലയളവിൽ സ്റ്റൈപ്പന്റ് ലഭിക്കും.

യോഗ്യതയുള്ള അപേക്ഷകർ വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെന്ററിൽ അപേക്ഷ നൽകണം. അവസാന തീയതി ജൂലൈ അഞ്ച്. കൂടുതൽ വിവരങ്ങൾക്ക്: 0484 2623304, 6238965773.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.