ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) അടുത്തമാസം ആരംഭിക്കുന്ന ബിരുദ, പിജി, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15. വെബ് സൈറ്റ് https://ignouadmission.samarth.edu.in/
റൂറൽ ഡവലപ്മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലിഷ്, ഹിന്ദി, ഫിലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൽറ്റ് എജ്യുക്കേഷൻ, ഡവലപ്മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡവലപ്മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്ററ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലി തെറപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലാണ് കോഴ്സുകൾ.
വിശദ വിവരങ്ങൾക്ക് ഇഗ്‌നോ മേഖലാ കേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ. തിരുവനന്തപുരം 695 002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471 2344113, 2344120, 9447044132.