തൊഴിലധിഷ്ഠിത കോഴ്സുകളിൽ പ്രവേശനം നേടാൻ അവസരം

0
714

എൽ.ബി.എസ് സെന്ററിൽ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ തിരുവനന്തപുരം സെന്ററിൽ മാർച്ച് ആദ്യ വാരം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ വെബ് ടെക്നോളജി (നാല് മാസം) കോഴ്സിലേക്ക് പ്ലസ്ടു/ മൂന്ന് വർഷത്തെ ഡിപ്ലോമ പാസായവർക്ക് ഫെബ്രുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2560333.

വിവിധ കോഴ്സുകളിലേക്ക് അഡ്മിഷന്‍ തുടരുന്നു

കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ തൊടുപുഴയിലുള്ള നോളഡ്ജ് സെന്ററില്‍, പി.എസ്.സി നിയമനങ്ങള്‍ക്കു യോഗ്യമായ ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍റ് എഎംപി, ഡാറ്റാ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് (സിഎഫ്എ) എന്നീ കോഴ്‌സുകളിലേക്കും, ഒട്ടനവധി തൊഴില്‍ സാധ്യതകളുള്ള അനിമേഷന്‍ കോഴ്‌സുകളിലേക്കുമുള്ള അഡ്മിഷന്‍ തുടരുന്നു. വിശദവിവരങ്ങള്‍ക്ക് : 04862228281, 7560965520 എന്നീ ഫോ നമ്പറുകളിലോ, കെല്‍ട്രോൺ നോളഡ്ജ് സെന്റര്‍ മാതാ ഷോപ്പിങ് ആര്‍ക്കേഡിന് എതിര്‍വശം, പാലാ റോഡ്, തൊടുപുഴ വിലാസത്തിലോ ബന്ധപ്പെടുക.

ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം

കെല്‍ട്രോണില്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈനിങ്, വെബ് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി പാലക്കാട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് എത്തണം. ഫോണ്‍ – 0491-2504599,8590605273

മാധ്യമ കോഴ്‌സിലേക്ക് അപേക്ഷിക്കാം

സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ വീഡിയോഗ്രാഫി ആന്‍ഡ് ഫോട്ടോഗ്രാഫി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. താത്പര്യമുള്ളവര്‍ ഫെബ്രുവരി 15 നകം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റ് കമ്മ്യൂണിക്കേഷന്‍ കോഴ്‌സ് ഡിവിഷനുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2721917, 9388942802, 8547720167

കെൽട്രോണിൽ സൈബർ സെക്യൂരിറ്റി കോഴ്‌സ്
കോട്ടയം: കെൽട്രോണിൽ ഉടൻ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത സൈബർ സെക്യൂരിറ്റി സർട്ടിഫൈഡ് പ്രൊഫഷണൽ പെനിട്രേഷൻ ടെസ്റ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ദിവസം അല്ലെങ്കിൽ 120 മണിക്കൂർ ആണ് കോഴ്‌സിന്റെ ദൈർഘ്യം. ഓൺലൈൻ ഇന്ററാക്ടിവ് രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പ്ലസ് ടുവാണ് കുറഞ്ഞ യോഗ്യത. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് അസ്സിസ്റ്റൻസും നൽകും. ഫോൺ: :9188665545

സി-ഡിറ്റിൽ മാധ്യമ കോഴ്‌സുകൾ
സി-ഡിറ്റ് മെയിൻ ക്യാമ്പസിൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ വീഡിയോഗ്രഫി ആൻഡ് ഫോട്ടോഗ്രഫി എന്നീ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത. താത്പര്യമുള്ളവർ ഫെബ്രുവരി 15നുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് കോഴ്‌സ് കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2721917, 9388942802,8547720167, https://mediastudies.cdit.org

ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളെജ് ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാനുള്ള സേവനങ്ങള്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റ് രംഗത്തെ ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷ ഫോറം പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസിലും https://srccc.in/download ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 15 നകം നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2325101, 9846033001.

Leave a Reply