കേരള പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം: KEAM 2022 : അപേക്ഷ ഇപ്പോൾ സമർപ്പിക്കാം

0
462

കേരള പ്രവേശന പരീക്ഷാ കമ്മിഷണര്‍ നടത്തുന്ന 2022- 23 ലെ പ്രൊഫഷണല്‍ കോഴ്‌സുകളിലെ പ്രവേശനത്തിന്റെ പ്രോസ്‌പെക്ടസ് www.cee.kerala.gov.in, www.ceekerala.org എന്നീ സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു.

2022 ഏപ്രിൽ 6 മുതല്‍ 30ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. രേഖകള്‍ ഓണ്‍ലൈനായി നല്‍കാന്‍ മേയ് 10 വരെ സൗകര്യമുണ്ടാകും. ജൂണ്‍ 26നു നടത്തുന്ന എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷകളുടെ ഫലം ജൂലായ് 25നകം പ്രസിദ്ധപ്പെടുത്തും. റാങ്ക് പട്ടികകള്‍ ഓഗസ്റ്റ് 15നകം പ്രസിദ്ധീകരിക്കും.

എന്‍ജിനിയറിങ്: ബി.ടെക്. (കേരള കാര്‍ഷിക, വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ്, ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വകലാശാലകളിലെ ബി.ടെക്. ഉള്‍പ്പെടെ).

ബി.ആര്‍ക് (ആര്‍ക്കിടെക്ചര്‍)

മെഡിക്കല്‍: എം.ബി.ബി.എസ്.; ബി.ഡി.എസ്; ബി.എ. എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്.

മെഡിക്കല്‍ അനുബന്ധം: ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കള്‍ച്ചര്‍; ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി; ബി.എസ്‌സി. (ഓണേഴ്‌സ്). കോഓപ്പറേഷന്‍ ആന്‍ഡ് ബാങ്കിങ്; ബി.എസ്‌സി. (ഓണേഴ്‌സ്) ക്ലൈമറ്റ് ചേഞ്ച്. ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ്; ബി.ടെക്. ബയോടെക്‌നോളജി (കാര്‍ഷിക സര്‍വകലാശാലയില്‍), ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി); ബി.എഫ്.എസ്‌സി. (ഫിഷറീസ്) *ബി.ഫാം. (ഫാര്‍മസി).

പ്രവേശനപരീക്ഷാ കമ്മിഷണര്‍ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനങ്ങള്‍ക്കേ പരീക്ഷ നടത്തുന്നുള്ളൂ. മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനം നീറ്റ് യു.ജി. അടിസ്ഥാനമാക്കിയാണ്. ആര്‍ക്കിടെക്ചര്‍ പ്രവേശനം നാറ്റ സ്‌കോര്‍, യോഗ്യതാ പരീക്ഷാ മാര്‍ക്ക്/ഗ്രേഡ് എന്നിവ പരിഗണിച്ചാണ്.

മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ, ആര്‍ക്കിടെക്ചര്‍ കോഴ്‌സുകള്‍ക്ക് പ്രവേശന/അഭിരുചി പരീക്ഷകള്‍ കേരളത്തില്‍ നടത്തുന്നില്ലെങ്കിലും ഈ കോഴ്‌സുകളില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന അലോട്ട്‌മെന്റില്‍ താത്പര്യമുള്ളവര്‍ അപേക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതോടൊപ്പം നീറ്റ് യു.ജി., നാറ്റ എന്നിവയ്ക്ക് അപേക്ഷിച്ച് യോഗ്യത നേടുകയും വേണം.

പരീക്ഷാഘടന.

പ്രവേശനപരീക്ഷകള്‍ ഒ.എം.ആര്‍. ഷീറ്റ് ഉപയോഗിച്ചാകും. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയില്‍. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുക്കണം. ശരിയുത്തരത്തിന് നാലുമാര്‍ക്ക്, തെറ്റിയാല്‍ ഒരുമാര്‍ക്ക് കുറയ്ക്കും.

ചോദ്യഘടന: എന്‍ജിനിയറിങ്; രണ്ടുപേപ്പര്‍. പേപ്പര്‍ I ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങള്‍). ജൂണ്‍ 26ന് രാവിലെ 10 മുതല്‍ 12.30 വരെ. പേപ്പര്‍ II മാത്തമാറ്റിക്‌സ് (120 ചോദ്യങ്ങള്‍) 26ന് ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെ.

ഫാര്‍മസി: ഒരുപേപ്പര്‍. പേപ്പര്‍ I ഫിസിക്‌സ് ആന്‍ഡ് കെമിസ്ട്രി (72, 48 ചോദ്യങ്ങള്‍). 26ന് രാവിലെ 10 മുതല്‍ 12.30 വരെ. (എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പര്‍ തന്നെയാണിത്).

റാങ്കിങ്.

എന്‍ജിനിയറിങ്: യോഗ്യതാ പ്രോഗ്രാം രണ്ടാംവര്‍ഷ പരീക്ഷയില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നിവയുടെ മാര്‍ക്ക് നൂറില്‍വീതം കണക്കാക്കി. പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം ഓരോന്നും ഏകീകരിച്ച് മൊത്തത്തില്‍ 300ല്‍ കണക്കാക്കിയതുംഎന്‍ട്രന്‍സിലെ മാര്‍ക്ക് 960ല്‍ ഉള്ളത് 300ല്‍ കണക്കാക്കിയതും കൂട്ടി 600ല്‍ കിട്ടുന്ന മാര്‍ക്ക് പരിഗണിച്ച്.

കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തില്‍ കംപ്യൂട്ടര്‍ സയന്‍സിന്റെയും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കില്‍ ബയോടെക്‌നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കില്‍ ബയോളജിയുടെയും മാര്‍ക്ക് പരിഗണിക്കും.

എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയാലേ റാങ്കിങ്ങിന് പരിഗണിക്കൂ. അതിന് ഓരോ പേപ്പറിലും 10 മാര്‍ക്ക് വീതം നേടണം.പട്ടികവിഭാഗക്കാര്‍ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നല്‍കിയിരിക്കണം.

ഫാര്‍മസി: എന്‍ജിനിയറിങ് പ്രവേശനപരീക്ഷയുടെ ഒന്നാംപേപ്പര്‍ സ്‌കോര്‍ പ്രോസ്‌പെക്ടസ് വ്യവസ്ഥപ്രകാരം പുനര്‍നിര്‍ണയിക്കുമ്പോള്‍ 480ല്‍ കിട്ടുന്ന ഇന്‍ഡക്‌സ് മാര്‍ക്ക് പരിഗണിച്ച്. റാങ്ക് പട്ടികയില്‍ സ്ഥാനംനേടാന്‍ ഇന്‍ഡക്‌സ് മാര്‍ക്ക് 10 എങ്കിലും നേടണം.പട്ടിക വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥയില്ല. ഈ പേപ്പറിലെ ഒരുചോദ്യത്തിനെങ്കിലും അവര്‍ ഉത്തരം നല്‍കിയിരിക്കണം.

മെഡിക്കല്‍ (ബി.എ.എം.എസ്. ഒഴികെ): പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. റാങ്ക്/സ്‌കോര്‍ പരിഗണിച്ച് (നേറ്റിവിറ്റി വ്യവസ്ഥയ്ക്കു വിധേയം) തയ്യാറാക്കുന്ന കേരള മെഡിക്കല്‍ റാങ്ക് പട്ടിക പ്രകാരം. നീറ്റ് വ്യവസ്ഥപ്രകാരം യോഗ്യത നേടണം (പെര്‍സന്റൈല്‍ തത്ത്വം).

ബി.എ.എം.എസ്.: പ്ലസ്ടു തലത്തില്‍ രണ്ടാംഭാഷയായി സംസ്‌കൃതം പഠിച്ചവര്‍ക്ക് വെയ്‌റ്റേജായി എട്ടുമാര്‍ക്ക് നീറ്റ് സ്‌കോറിനൊപ്പം ചേര്‍ത്തും സംസ്‌കൃതം പഠിക്കാത്തവര്‍ക്ക് നീറ്റ് സ്‌കോര്‍ പരിഗണിച്ചും തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം.

മെഡിക്കല്‍ അലൈഡ്: പ്രവേശനപരീക്ഷാ കമ്മിഷണര്‍ക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2022 റാങ്ക്/സ്‌കോര്‍ പരിഗണിച്ച്. നീറ്റില്‍ 720ല്‍ 20 മാര്‍ക്ക് എങ്കിലും ലഭിക്കുന്നവരെ പരിഗണിക്കും.

ആര്‍ക്കിടെക്ചര്‍: പ്ലസ്ടു മൊത്തം മാര്‍ക്ക് 200ല്‍ കണക്കാക്കിയതും 200ല്‍ ലഭിച്ച നാറ്റ സ്‌കോറും (31.7.2022നകം നാറ്റ യോഗ്യത നേടണം) കൂട്ടി 400ല്‍ ലഭിക്കുന്ന മാര്‍ക്ക് പരിഗണിച്ച്.

അപേക്ഷാഫീസ്.

എന്‍ജിനിയറിങ്/ഫാര്‍മസിഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 700 രൂപ. ആര്‍ക്കിടെക്ചറിനോ മെഡിക്കല്‍ ആന്‍ഡ് മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ ഇവയില്‍ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാന്‍ 500 രൂപ. സൂചിപ്പിച്ചവയില്‍ മൂന്ന്/നാല് സ്ട്രീമുകള്‍ക്ക് അപേക്ഷിക്കാന്‍ 900 രൂപ.ട്ടികജാതി വിഭാഗക്കാര്‍ക്ക് ഇത് യഥാക്രമം 300, 200, 400 രൂപ. പട്ടികവര്‍ഗ വിഭാഗം അപേക്ഷകര്‍ക്ക് അപേക്ഷാഫീസില്ല. ദുബായ് പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുത്താല്‍ അപേക്ഷാഫീസിന് പുറമേ 12,000 രൂപകൂടി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക.
https://www.cee.kerala.gov.in/keamonline2022/

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.