സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി

0
5292

സർക്കാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ ഓൺലൈൻ വഴി പ്രവേശനം തുടങ്ങി. സമ്പൂർണ പോർട്ടലായ sampoorna.kite.kerala.gov.in വഴിയാണു പ്രവേശനം. ഒന്നാം ക്ലാസിലേക്കാണ് ഇപ്പോൾ പ്രവേശനം നടക്കുന്നത്. മറ്റ് ക്ലാസുകളിലേക്ക് മെയ് 26 മുതൽ പ്രവേശനം നേടാം.

രേഖകൾ ലോക്ഡൗൺ പിൻവലിച്ച ശേഷം സ്‌കൂളുകളിലെത്തിച്ചാൽ മതിയെന്നു നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ വഴി പ്രവേശനത്തിനു ബുദ്ധിമുട്ടുള്ളവർക്കു ഫോണിൽ പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ടു പ്രവേശനം ഉറപ്പാക്കാം. 
സ്‌കൂൾ മാറാൻ ആഗ്രഹിക്കുന്നവർക്കു ടിസിക്ക് ഉള്ള അപേക്ഷയും ഓൺലൈനായി സമർപ്പിക്കാം. ഇതുവരെ പഠിച്ച വിദ്യാലയങ്ങളിൽ നിന്നുള്ള ടിസി ഇല്ലാതെ തന്നെ പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടാമെന്ന നിബന്ധന ഈ വർഷവും തുടരും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.