പത്ത് വർഷങ്ങൾക്ക് മുൻപെടുത്ത ആധാർ പുതുക്കൽ; സെപ്റ്റംബർ 14 വരെ അവസരം

0
620

പത്തു വർഷം മുൻപെടുത്ത ആധാർ കാർഡുകളിൽ ഇതുവരെയും യാതൊരുപുതുക്കലും നടത്തിയിട്ടില്ലാത്തവർത്ത് തിരിച്ചറിയൽ രേഖകളും മേൽവിലാസ രേഖകളും ഓൺലൈൻ വഴി 2023 സെപ്റ്റംബർ 14 വരെ സൗജന്യമായി അപ്‌ലോഡ് ചെയ്ത് പുതുക്കാം. https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡോക്യുമെന്റ് അപ്ഡേഷൻ ഓപ്ഷൻ വഴി സേവനം ഉപയോഗപ്പെടുത്താം.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കുകയുള്ളു. അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും ഈ സേവനം അൻപത് രൂപ നിരക്കിൽ ലഭിക്കും.
നവജാതശിശുക്കളുടെ ആധാർ എൻറോൾമെന്റിനും ഇപ്പോൾ അവസരമുണ്ട്. അഞ്ച് വയസുവരെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെന്റ് ്സമയത്ത് അവരുടെ ബയോമെട്രിക്സ് ശേഖരിക്കുന്നില്ല. ജനനസർട്ടിഫിക്കറ്റ് ഹാജരാക്കണം.

കുട്ടികളുടെ അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിർബന്ധമായും പുതുക്കണം. അഞ്ചാംവയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ ഏഴുവയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക്സ് പുതുക്കൽ 17 വയസിനുള്ളിലും നടത്തിയാലേ സൗജന്യ പുതുക്കൽ സൗകര്യം ലഭ്യമാകുകയുള്ളു. അല്ലെങ്കിൽ നൂറ് രൂപ നൽകി പുതുക്കണം.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകാൻ നിങ്ങളുടെ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നൽകേണ്ടത് അനിവാര്യമാണ്. അക്ഷയ സെന്ററുകൾ, മറ്റ് ആധാർ സെന്ററുകൾ വഴി മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ആധാറിൽ ഉൾപ്പെടുത്താനാകും. ഇതു വരെ ആധാറിൽ മൊബൈൽ അല്ലെങ്കിൽ ഇ-മെയിൽ കൊടുക്കാത്തവർക്കും നിലവിൽ ആധാറിലുള്ള മൊബൈൽ, ഇ-മെയിൽ എന്നിവയിൽ മാറ്റംവന്നവർക്കും ഈ സൗകര്യം ഉപയോഗിക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.