Agnipath Scheme : എന്താണ് അഗ്നിപഥ് ?

0
462

എന്താണ് അഗ്നിപഥ് ?

കര നാവിക വ്യോമ സേനകളില്‍ യുവാക്കള്‍ക്ക് നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന പദ്ധതിയാണ് അഗ്നിപഥ് (Agnipath), സേനയെകൂടുതല്‍ ചെറുപ്പമാക്കാനും ചെലവ് കുറയ്ക്കാൻ പുതിയ പദ്ധതി സഹായിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍.

പതിനേഴര മുതല്‍ 21 വയസുവരെ ഉള്ളവര്‍ക്കാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ ചേരാനാകുക. നാല് വര്‍ഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവര്‍ക്ക് 15 വര്‍ഷവും സര്‍വീസില്‍ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി റിക്രൂട്ട്മെന്‍റ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്. സ്ഥിരനിയമനം നേടുന്ന 25 ശതമാനം പേരൊഴിച്ച് ബാക്കിയുള്ളവര്‍ക്ക് പെൻഷൻ ഉണ്ടാകില്ല.

ആനുകൂല്യങ്ങൾ

തുടക്കത്തിൽ 30,000 രൂപയുള്ള ശമ്പളം. സേവനത്തിന്‍റെ അവസാനത്തിൽ 40,000 രൂപ. ശമ്പളത്തിന്‍റെ 30 ശതമാനം സേവാനിധി പ്രോഗാമിലേക്കു മാറ്റും. നാല് വർഷം ഇങ്ങനെ മാറ്റിവെക്കുന്ന തുക കൂടി ചേർത്ത് സേവന കാലയളവ് അവസാനിക്കുമ്പോൾ പതിനൊന്നരലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ഉണ്ടാകും.

യോഗ്യത

പത്ത് – പ്ലസ്ടു പാസായവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. പത്താംക്ലാസ് പൂര്‍ത്തിയാവര്‍ക്ക് സേവനം കഴിയുമ്പോൾ പന്തണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പന്ത്രണ്ടാം ക്ലാസ് ജയിച്ചവര്‍ക്ക് സേവനം പൂര്‍ത്തിയാക്കുമ്പോൾ ബിരുദ സര്‍ട്ടിഫിക്കറ്റ്. സേനാംഗങ്ങളായി പെണ്‍കുട്ടികള്‍ക്കും നിയമനം ലഭിക്കും. സേവനത്തിനിടെ മരിച്ചാല്‍ 1 കോടി രൂപ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. നിലവില്‍ സൈന്യത്തിലെ ശരാശരി പ്രായം 32 ആണ്. അഗ്നിപഥ് പദ്ധതി പദ്ധതി നടപ്പാക്കുന്നതോടെ ഇത് ആറ്-ഏഴ് വര്‍ഷത്തിനുള്ളില്‍ 26 ആയി കുറയും. പുതിയ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക്- CAPF കളിലും സംസ്ഥാന പൊലീസിലും മുൻഗണന നൽകും

Leave a Reply