വിമുക്ത ഭടന്‍മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

0
608

തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്ന് മുതല്‍ 2021 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം.

2022 ഏപ്രില്‍ 30 വരെയാണ് സമയപരിധി അനുവദിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 25ന് മുന്‍പായി എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്ന് നല്‍കിയ തൊഴില്‍ രജിസ്‌ട്രേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ പുതുക്കണമെന്ന് ജില്ല സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0484 2422239

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.