പാൻ കാർഡ് കിട്ടാൻ ഇനി ആഴ്ചകളോളം കാത്തിരിക്കേണ്ടതില്ല. ആദായ നികുതി വകുപ്പിന്റെ പുതിയ ഇൻസ്റ്റന്റ് പാൻ എന്ന പദ്ധതി പ്രകാരം പത്ത് മിനിറ്റ് കൊണ്ട് പാൻ നമ്പർ കിട്ടുന്നതാണ്.
പാൻ കാർഡ് എടുക്കാനുള്ള താഴെ പറയുന്നു.
- ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ‘Instant Pan through Aadharഎന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
- പുതിയ പേജിൽ ‘Get New Pan‘എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക.
- പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.
- ഒടിപി നൽകുക.
- ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക.
- പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്.
- ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും.
- ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും.
- എല്ലാം കൃത്യമാണെങ്കിൽ 10 മിനിറ്റിനുള്ളിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാം.
- ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല.
- ഓർക്കുക മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തവർക്കേ ഈ സേവനം ലഭിക്കുകയുള്ളു കൂടാതെ ജനന തീയതി പൂർണ്ണമായും ആധാറിൽ ഉണ്ടായിരിക്കണം( DD/MM/YYYY)
- ഇപ്പോൾ പാൻ കാർഡ് ഉള്ളവർ ഈ പോർട്ടൽ വഴി പാൻ കാർഡ് എടുക്കുവാൻ പാടുളളതല്ല.
ഇതുവരെയും പാൻ കാർഡ് എടുത്തിട്ടില്ലാത്തവർ ഈ സേവനം ഉപയോഗിച്ച് പാൻ കാർഡ് എടുക്കുക.