കെ – സ്വിഫ്റ്റ് ഏകജാലക സംവിധാനം

1
1150

എന്താണ് കെ സ്വിഫ്റ്റ് സംവിധാനം

(Single Window Interface for Fast &
Transparent Clearance)

പുതിയ വ്യവസായങ്ങള്‍ക്കാവശ്യമായ വിവിധ അനുമതികള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരള സര്‍ക്കാര്‍ 01.06.2000 മുതല്‍ ഒരു ഏകജാലക സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ‌ഇതു പ്രകാരം അപേക്ഷ ലഭിച്ചു കഴിഞ്ഞാല്‍ അനുമതി നല്‍കുന്നതോ നിരസിക്കുന്നതോ ആയ തീരുമാനം നിശ്ചിത തീയതിക്കകം കൈക്കൊണ്ട്‌ അറിയിക്കേണ്ടതാണ്. 1999-ലെ കേരളാ സ്‌റ്റേറ്റ്‌ സിംഗിൾ വിന്‍ഡോ ക്ലിയറന്‍സ്‌ ബോര്‍ഡ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ ടൗണ്‍ഷിപ്പ്‌ ഏരിയ ഡെവലപ്‌മെൻ്റ് ആക്‌റ്റ് പ്രകാരം ഇത്‌ നിയമപരമായ ബാദ്ധ്യതയായി വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു.

ഇടത്തരം, വന്‍കിട വ്യവസായങ്ങളെ സഹായിക്കാനായി ഒരു സംസ്ഥാനതല സമിതി രൂപീകരിച്ചിട്ടുണ്ട്. ചീഫ്‌ സെക്രട്ടറി അദ്ധ്യക്ഷനായ ഈ സമിതി 45 ദിവസത്തിനകം പദ്ധതിക്കുള്ള അനുമതി നല്‌കുന്നതായിരിക്കും. അനുമതികള്‍ക്കായി വ്യവസായികള്‍ സമീപിക്കേണ്ട ഏകകേന്ദ്രം KSIDC ആയിരിക്കും. KSIDC സംസ്ഥാനതല സമിതിയുടെ കണ്‍വീനറായും പ്രവര്‍ത്തിക്കുന്നു. തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന്‌ സമിതിക്ക്‌ സ്‌റ്റാറ്റ്യൂട്ടറി അധികാരങ്ങള്‍ നല്‌കിയിട്ടുണ്ട്.

ഇതിനു സമാനമായി ചെറുകിട വ്യവസായങ്ങള്‍ക്ക്‌ അനുമതി നല്‌കുന്നതിന്‌ ജില്ലാതല സമിതികളും രൂപീകരിച്ചിരിക്കുന്നു. ജില്ലാ കളക്ടര്‍ സമിതിയുടെ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായിരിക്കും. അനുമതികള്‍ ലഭ്യമാക്കുന്നതിനുള്ള കാലാവധി 60 ദിവസമായി ക്ലിപ്‌തപ്പെടുത്തിയിരിക്കുന്നു.

വിവിധ ഇന്‍ഡസ്‌ട്രിയല്‍ ഏരിയകളില്‍ വ്യവസായം തുടങ്ങുന്നതിനുള്ള അനുമതികള്‍ ലഭ്യമാക്കുന്നതിനായി ഇന്‍ഡസ്‌ട്രിയല്‍ ഏരിയ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ പദവിയില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനാകും ഓരോ സമിതിയുടെയും ചെയര്‍മാന്‍ . അതാത്‌ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന അധികാരി കണ്‍വീനറായ സമിതി 30 ദിവസത്തിനകം അനുമതി നല്‌കിയിരിക്കണം.

കെ – സ്വിഫ്റ്റ് സേവനം എങ്ങനെ ലഭ്യമാക്കാം?

ഏതെങ്കിലും ഒരു സേവനത്തിനു വേണ്ടി അപേക്ഷിക്കുന്നതിനു മുമ്പ്, നിങ്ങൾ സിംഗിൾ വിൻഡോ ക്ലിയറൻസുമായി രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്‌ട്രേഷൻ ഒരു വൺ ടൈം പ്രോസസ്സ് ആണ്. ആദ്യം നിങ്ങൾ രജിസ്റ്റർ ചെയ്ത് ഒരു ലോഗിൻ അക്കൗണ്ട് ഉണ്ടാക്കണം. ബിസിനസ്സ് സ്ഥാപനം സ്ഥാപിക്കുന്നതിന് ആവശ്യമായ ഡവലപ്മെൻ്റൽ ക്ലിയറൻസുകൾ ആക്സസ് ചെയ്യുന്നതിന് ഉപയോക്തൃ രജിസ്ട്രേഷൻ സാധ്യമാക്കും.

നിലവിൽ 22 സേവനങ്ങൾ സിംഗിൾ വിൻഡോ ക്ലിയറൻസിൽ ലഭ്യമാണ്. സേവനങ്ങളുടെ ലിസ്റ്റ് കാണുവാൻ www.kswift.kerala.gov.in സന്ദർശിക്കൂ.

Services

  • Fire & Rescue
  • Factories & Boilers
  • Labour
  • Panchayats
  • Municipalities
  • Electrical Inspectorate
  • KSEB
  • Water Resources
  • SEIAA / CZMA
  • Pollution Control Board
  • Town & Country Planning
  • Mining & Geology

1 COMMENT

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.