1000 രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം.

0
648

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകൾ അടയ്ക്കുന്നത് ഇനി ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ മാത്രം. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളിൽ 1000 രൂപയിൽ താഴെയുള്ള വൈദ്യുതി ബിൽ തുകകൾ മാത്രമേ സ്വീകരിക്കൂ.

വൈദ്യുതി ബിൽ ഓൺലൈൻ അടയ്ക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓൺലൈൻ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുപയോഗിച്ചോ ഭീം, ഗൂഗിൾപേ, ഫോൺ പേ, ആമസോൺ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ തുടങ്ങിയ BBPS ആപ്ലിക്കേഷനുകൾ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബിൽ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ എസ് ഇ ബിയുടെ കസ്റ്റമർകെയർ പോർട്ടലായ wss.kseb.in വഴിയും KSEB എന്ന ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വൈദ്യുതി ബിൽ അടയ്ക്കുമ്പോൾ ട്രാൻസാക്ഷൻ ഫീസ് പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

ആയിരം രൂപയിൽ താഴെയുള്ള വൈദ്യുതി തുക അതാത് സെക്‌ഷൻ ഓഫിസുകളിലെ കൗണ്ടറുകളിൽ സ്വീകരിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.