പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
214

സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) സമുദായങ്ങളിൽ ഉൾപ്പെട്ട കുടുംബവാർഷിക വരുമാനം രണ്ടര ലക്ഷമോ അതിൽ കുറവോ ഉള്ള സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധാർ സീഡഡ് ബാങ്ക് അക്കൗണ്ടിലേക്ക് 4000 രൂപ സ്കോളർഷിപ്പ് ലഭിക്കും. അപേക്ഷകർക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ 2023 സെപ്റ്റംബർ 16നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ 2023 സെപ്റ്റംബർ 30 നകം ഇ-ഗ്രാന്റ്സ് പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം. ഫോൺ – 0491 2505663

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.