SBI എ.റ്റി.എം കാർഡ് പിൻ സെറ്റ് ചെയ്യാനുളള വഴികൾ

0
1175

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ഉള്ളവർക്ക് പുതിയ എ.റ്റി.എം കാർഡ് ലഭിക്കുമ്പോൾ പിൻ നമ്പർ വളരെ ലളിതമായി വീട്ടിൽ ഇരുന്ന് തന്നെ സെറ്റ് ചെയ്യാവുന്നതാണ്.

മൊബൈൽ നമ്പർ ഉപയോഗിച്ച് സെറ്റ് ചെയ്യുന്ന വിധം

  1. ബാങ്കിൽ നല്കിയിരിക്കുന്ന രജിസ്റ്റേഡ് നമ്പറിൽ നിന്നും 567676 എന്ന നമ്പറിലേക്ക് PIN<xxxx><yyyy> എന്ന ഫോർമാറ്റിൽ SMS അയയ്ക്കുക. <xxxx > എന്നത് നിങ്ങളുടെ എ.റ്റി.എം കാർഡിന്റെ അവസാന നാലക്ക നമ്പരും <yyyy> എന്നത് ബാങ്ക് അകൗണ്ട് നമ്പറിന്റെ അവസാന നാലക്ക നമ്പറും ആണ്.
  2. SMS അയയ്ക്കുമ്പോൾ മൊബൈലിൽ ഒരു നാലക്ക നമ്പർ ലഭിക്കുന്നതാണ്. ഈ നമ്പർ ഉപയോഗിച്ച് അടുത്തുള്ള SBI എ റ്റി എം സന്ദർശിച്ച് എ.റ്റി എം. കാർഡ് എ റ്റി എമ്മിൽ ഇടുക. ശേഷം പിൻ ആയി മുൻപ് ലഭിച്ച നാലക്ക നമ്പർ ഉപയോഗിക്കുക. ശേഷം “ബാങ്കിംഗ്” ഓപ്ഷൻ എടുത്ത് പിൻ ചേഞ്ച് ചെയ്യുക. ഓർക്കുക മൊബൈലിൽ ലഭിച്ച നാലക്ക നമ്പറിന് 24 മണിക്കൂർ വാലിഡിറ്റിയെ ഉള്ളു.

എ.റ്റി.എം ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യുന്ന വിധം

  1. അടുത്തുളള SBI എ.റ്റി.എം സന്ദർശിച്ച് Pin Generation ബട്ടൻ ക്ലിക് ചെയ്യുക
  2. ശേഷം അക്കൗണ്ട് നമ്പർ രേഖപ്പെടുത്തുക.
  3. അതിന് ശേഷം ബാങ്കിൽ രജിസ്റ്റർ ചെയ്ത നമ്പർ കൊടുക്കുക, ഉറപ്പിക്കുന്നതിനായി വീണ്ടും കൊടുക്കുക.
  4. അപ്പോൾ ഫോണിൽ ലഭിക്കുന്ന പിൻ നമ്പർ ഉപയോഗിച്ച് പിൻ മാറ്റാവുന്നതാണ്.

IVR ഉപയോഗിച്ച് റീസെറ്റ് ചെയ്യുന്ന വിധം

  1. രജിസ്ടേഡ് മൊബൈലിൽ നിന്നും18004253800 ലോ 1800112211 എന്ന നമ്പറിലോ വിളിക്കുക.
  2. നിർദേശം അനുസരിച്ച് ഡെബിറ്റ് കാർഡ് നമ്പർ, അക്കൗണ്ട് നമ്പർ നല്കുക.
  3. അപ്പോൾ രജിസ്ടേഡ് മൊബെലിൽ ലഭിക്കുന്ന OTP ഉപയോഗിച്ച് പുതിയ പിൻ സെറ്റ് ചെയ്യാം.

ഇന്റർനെറ് ബാങ്കിംഗ് വഴി പിൻ സെറ്റ് ചെയ്യുന്ന വിധം

  1. www.onlinesbi.com എന്ന ലിങ്ക് തുറന്ന് ഇന്റർനെറ്റ് ബാങ്കിംഗ് യൂസർ ഐഡി പാസ്വേഡ് കൊടുത്ത് ലോഗിൻ ചെയ്യുക.
  2. ശേഷം E-services എന്ന ലിക്ക് തുറന്ന് ATM Card Service എന്ന ലിങ്കിൽ പോകുക.
  3. Select PIN Service എന്ന ലിങ്ക് ഉപയോഗിച്ച് പിൻ സെറ്റ് ചെയ്യാവുന്നതാണ്.