എസ്.സി പ്രൊമോട്ടർ പരീക്ഷ ഏപ്രിൽ 3 ന്

0
707

പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്.

പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്. ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്.

അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.

Leave a Reply