കേരളത്തിലെ ഗവ. ഓഫീസുകളിലെ ജോലി ഒഴിവുകൾ – Kerala Govt Jobs – March 10

0
1064

ടെക്‌സ്റ്റൈൽ ഡിസൈനർ
കൈത്തറി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് പ്രോഗ്രാമിനു കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ക്ലസ്റ്റർ ഡെവലപ്‌മെന്റ് പ്രോഗ്രാമിലേക്ക് ടെക്‌സ്‌റ്റൈൽ ഡിസൈനർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: www.handloom.nic.in, ഫോൺ: 8281936494.

വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്
കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ്/ അഡീഷണൽ കൺസൾട്ടന്റ് (ടെക്‌നിക്കൽ), ജൂനിയർ കൺസൾട്ടന്റ് (ടെക്‌നിക്കൽ) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 22. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി പത്താം ക്ലാസ് പാസ്സായതും എൽഎംവി ഡ്രൈവിങ് ലൈസൻസുള്ളതുമായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരുമായിരിക്കണം. യോഗ്യതകളും മറ്റ് വിശദാശങ്ങളും ബോർഡിന്റെ വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 25.

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ
വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്, 45,000 രൂപ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഏപ്രിൽ നാലിനു രാവില 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

രജിസ്ട്രാർ ഒഴിവ്
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റീസെർച്ച് സെന്ററിൽ (കെ.എസ്.സി.എസ്.ടി.ഇ-നാറ്റ്പാക്) രജിസ്ട്രാറുടെ നിയമന ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ.എസ്.സി.എസ്.ടി.ഇ –നാറ്റ്പാക്, കെ.കരുണാകരൻ ട്രാൻസ്പാർക്ക്, ആക്കുളം, തുറുവിക്കൽ പി.ഒ., തിരുവനന്തപുരം-695 011 എന്ന വിലാസത്തിൽ 2023 മാർച്ച് 24നു മുമ്പ് ലഭിക്കത്തവിധം നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായപരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾ www.natpac.kerala.gov.in ൽ ലഭിക്കും.

കെഎസ്‌ഐഡിസിയിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി
സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ജനറൽ കാറ്റഗറി – 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ ബിരുദം കൂടാതെ സിഎ / ഐസിഡബ്ളിയുഎഐ/ എഫ്‌സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്മെന്റിൽ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡവലപ്മെന്റ് ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89000- 1,20,000, മറ്റ് ആനുകൂല്യങ്ങൾ. അപേക്ഷകർക്ക് 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.

കമ്പനി സെക്രട്ടറി (ജനറൽ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിരിക്കണം. എൽഎൽബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോർപറേഷൻ, എൻബിഎഫ്സി എന്നിവയിലോ 15 വർഷത്തെ പ്രവൃത്തി പരിചയം. കോർപറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സർക്കാർ ഏജൻസികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകൾ ഫയൽ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങൾ. ഉയർന്ന പ്രായപരിധി: 2023 മാർച്ച് 23ന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്മെന്റ് (സിഎംഡി),തിരുവനന്തപുരം www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 23 വൈകീട്ട് അഞ്ച് വരെ.

ടെക്നിക്കല്‍ ട്രേഡുകളില്‍ ഒഴിവ്
ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഐ. ടി. ഐ. യോ ഡിപ്ളോമയോ ആണ് യോഗ്യത. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.

ക്ലിനിക്കൽ സൈക്കോളജിസ്റ് ഒഴിവ്
തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം എ /എം എസ് സി സൈക്കോളജി, എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ. അവസാന തിയതി : മാർച്ച് 18. വിലാസം: നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, പടിഞ്ഞാറെ കോട്ട, തൃശ്ശൂർ 680004.

ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ആയുർവേദ തെറാപ്പിസ്റ്റ് ട്രെയിനി തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താത്കാലികമായി പ്രതിദിനവേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് നിയമനം നടത്തുന്നതിന് മാർച്ച് 23 നു രാവിലെ 11ന് അഭിമുഖം നടത്തും. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തുന്ന ആയുർവദേ തെറാപ്പി കോഴ്സ് വിജയിച്ചവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അഭിമുഖ തീയതിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അപ്രന്റീസ്ഷിപ്പ് മേള മാർച്ച് 20 ലേക്ക് മാറ്റി
കോട്ടയം: ജില്ലയിലെ ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ മാർച്ച് 13ന് നടത്താനിരുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള മാർച്ച് 20 ലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾക്ക് കോട്ടയം ആർ.ഐ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 0481 2561803 ,9495393932

താൽക്കാലിക ഗവേഷണ പ്രൊജക്ടിൽ നിയമനം
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന താൽകാലിക ഗവേഷണ പ്രൊജക്റ്റിലേക്ക് ക്ലിനിക്കൽ ട്രയൽ കോ ഓർഡിനേറ്റർ, റിസർച്ച് നഴ്സ്, ഡറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് 25നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in .

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കണ്ണൂർ ഗവ. ഐ ടി ഐയിൽ ടെക്നീഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റംസ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ടെലി കമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമ, ഒന്ന്/ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യയായ മുസ്ലീം/ ലാറ്റിൻ കത്തോലിക്ക്/ ആംഗ്ലോ ഇന്ത്യൻ/ ഒ ബി സി/ എസ് സി/ ഈഴവ-തീയ്യ-ബില്ലവ വിഭാഗത്തിലുള്ളവരെ പരിഗണിക്കും. താൽപര്യമുള്ളവർ മാർച്ച് 14ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0497 2835183.

എന്യൂമറേറ്റര്‍ നിയമനം
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് 22 നകം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04923 291184

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം
റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി), ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്), ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും ildm.revenue@gmail.com എന്ന മെയിൽ ഐ.ഡി-യിലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

Leave a Reply