നേവിയിൽ 2500 സെയ്ലർ ഒഴിവ് – യോഗ്യത : പ്ലസ് ടു

0
758

ഇന്ത്യൻ നേവിയിൽ സെയ്ലേഴ്സ് ഫോർ ആർട്ടിഫൈസർ അപ്രന്റിസ് (AA), സെയ്ലേഴ്സ് ഫോർ സീനിയർ സെക്കൻഡറി റിക്രൂട്സ് (എസ്എസ്ആർ) തസ്തികകളിലായി 2500 ഒഴിവ്. പുരുഷ മാർക്കാണ് അവസരം. അപേക്ഷ അയക്കേണ്ട അവസാന തീയതി 2021 മേയ് 5 വരെ www.joinindiannavy.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം.

സീനിയർ സെക്കൻഡറി റിക്രൂട്സ് (2,000 ഒഴിവ്): മാത്സും ഫിസിക്സും പഠിച്ച് പ്ലസ്ടു ജയം. കെമിസ്ട്രി / ബയോളജി / കം പ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം

ആർട്ടിഫൈസർ അപ്രന്റിസ് (500 ഒഴിവ്) 60% മാർക്കോടെ മാത്സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം. കൂടാതെ കെമിസ്ട്രി ബയോളജി/ കംപ്യൂട്ടർ സയൻസ് ഇവയിലൊന്നും പഠിച്ചിരിക്കണം. പ്രായം: 2001 ഫെബ്രുവരി ഒന്ന് – 2004 ജൂലൈ 31 കാലയളവിൽ ജനിച്ചവരായി രിക്കണം.

ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ., തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ചു സെ.മീ. വികസിപ്പിക്കാൻ കഴിയണം.

തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ശാരീ രികക്ഷമതാ പരിശോധന, വൈദ്യപരി ശോധന എന്നിവ മുഖേന, ശാരീരികക്ഷമതാ പരീക്ഷയ്ക്ക് ഏഴു മിനിറ്റിൽ 1.6 കിമീ ഓട്ടം 20 സ്ക്വാറ്റ് അപ്സ്, 10 പുഷ് അപ്സ് എന്നിവയുണ്ടാകും.

Leave a Reply