തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ജോലി ഒഴിവുകൾ

0
1202

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ഡാറ്റ എൻട്രി തസ്തികയിലേക്ക് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഇന്റർമീഡിയറ്റ്/ പ്ലസ് ടുവും ടൈപിങിൽ ഒരു മണിക്കൂറിൽ 15,000 കീ വേഗതയുമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പ്രായ പരിധി 25 വയസ്. ശമ്പളം മാസം 17,000 രൂപ. കരാർ കാലാവധി ഒരു വർഷം. താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് കരാർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ശാസ്ത്ര വിഷയത്തിലോ ബന്ധപ്പെട്ട വിഷയത്തിലോ ബിരുദവും, മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ പി.ജി യാണ് യോഗ്യത. പ്രായപരിധി 30 വയസ്. ശമ്പളം മാസം 31,000 രൂപ. കരാർ കാലാവധി ഒരു വർഷം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ 22ന് വൈകിട്ട് മൂന്നിന് മുൻപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ, ഇ-മെയിൽ വഴിയോ, നേരിട്ടോ നൽകണം.

മേട്രൺ കം റസിഡന്‍റ് ട്യൂട്ടർ നിയമനം

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവവണ്‍മെന്‍റ് എം.ആർ.എസ് ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ പഠന മേൽനോട്ട ചുമതലകൾക്കായി മേട്രൺ കം റസിഡന്റ് ട്യൂട്ടർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
പ്രതിമാസം 12,000/ രൂപ ഓണറേറിയം ലഭിക്കും. ബിരുദവും ബി-എഡുമാണ് യോഗ്യത. വാക്ക്-ഇൻ ഇന്റർവ്യൂ ജനുവരി 27ന് രാവിലെ 11ന് ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ (അനക്‌സ്) ഒന്നാം നിലയിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കും. ഫോൺ: 0477 2252548.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.