കേരളത്തിലെ ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ – 13 July 2023

0
235

സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി പ്രൊജക്ട് ഓഫീസിന് കീഴില്‍ പട്ടികവര്‍ഗ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമമാക്കുന്നതിനും പട്ടികവര്‍ഗകാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനുമായി പൂമാല, കട്ടപ്പന, പീരുമേട്, ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരുടെ കീഴില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കപ്പെടുന്നതിന് എംഎസ്ഡബ്യൂ അല്ലെങ്കില്‍ എംഎ സോഷ്യോളജി അല്ലെങ്കില്‍ എംഎ ആന്ത്രപ്പോളജി പാസായ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പട്ടികവര്‍ഗക്കാരില്‍ നിന്നും മതിയായ അപേക്ഷകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പട്ടികജാതിയില്‍പ്പെട്ട അപേക്ഷകരെയും പരിഗണിക്കും. പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൂടിക്കാഴ്ച്ച നടത്തിയായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. അപേക്ഷ ഫോം www.stdd.kerala.gov.in സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസിന്റെ പരിധിയിലുള്ള അപേക്ഷകര്‍ പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 31 നകം തൊടുപുഴ മിനിസിവില്‍ സ്റ്റേഷനിലുള്ള ഇടുക്കി ഐ.റ്റി.ഡി.പി ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷ സംയോജിത പട്ടിക വര്‍ഗ വികസന പ്രോജക്ട് ഓഫീസ്, ഇടുക്കി, മിനി സിവില്‍ സ്റ്റേഷന്‍, ന്യൂ ബ്ലോക്ക്-ഒന്നാം നില, തൊടുപുഴ, പിന്‍-685584 എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. ഫോണ്‍-04862222399 ,295799. ഇ-മെയില്‍: itdpidukki@gmail.com

യോഗ ട്രെയിനർ നിയമനം
എറണാകുളം ഗവൺമെന്റ് മഹിളാ മന്ദിരത്തിൽ യോഗ ട്രെയിനറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെ പ്രായമുള്ള യോഗ്യതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷ ,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ കോപ്പികൾ സഹിതം ജൂലൈ 20 ന് വൈകിട്ട് 5ന് മുൻപായി ഗവ. മഹിളാ മന്ദിരം, പൂണിത്തറ പി. ഒ ചമ്പക്കര പിൻ -682038 എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്.
ഫോൺ : 0484-2303664, 9895435437, 8590597525. Source

സൈക്കോളജി അപ്രന്റീസ് അഭിമുഖം
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (റെഗുലര്‍). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയ അഭിലഷണീയം. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 18 ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0476 2864010, 9188900167, 9495308685. source

അസിസ്റ്റന്റ് പ്രൊഫസർ
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുണ്ട്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ ഇൻഫർമേഷൻ ടെക്‌നോളജിയോ തത്തുല്യ വിഷയങ്ങളിലോ ബിഇ/ ബിടെക്, എംഇ, എംടെക്/ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാർഥികൾ 20 ന് രാവിലെ 9.30 ന് മുൻപ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് വകുപ്പ് മേധാവി മുൻപാകെ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. source

വാക്ക്- ഇൻ-ഇന്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജിൽ സ്വസ്തവൃത്ത വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഒരു ഒഴിവുണ്ട്. പ്രസ്തുത തസ്തികയിലേയ്ക്ക് വാക്ക്- ഇൻ-ഇന്റർവ്യൂ നടത്തി കരാറടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലുള്ള നിയമന കാലാവധി പരമാവധി ഒരു വർഷമോ, അതിനുമുമ്പ് സ്ഥിര നിയമനം നടത്തുന്നതുവരേയോ ആയിരിക്കും. യോഗ്യത ആയുർവേദത്തിലെ സ്വസ്തവൃത്ത വിഷയത്തിൽ ബിരുദാനന്തര ബിരുദം. എ ക്ലാസ്സ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 25-ന് രാവിലെ 11 -ന് കൂടിക്കാഴ്ചയ്ക്കായി തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പാൾ മുൻപാകെ ബയോഡാറ്റ, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്. Source

ജീവനി – സൈക്കോളജി അപ്രന്റീസ് ഒഴിവ്
ജീവനി മെന്റൽ വെൽബിയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി 2023-2024 അധ്യയന വർഷത്തിൽ പുല്ലൂറ്റ് കെ കെ ടി എം സർക്കാർ കോളേജിലും കോളേജിന്റെ കീഴിൽ വരുന്ന മറ്റു കോളേജുകളിലുമായി പ്രവർത്തിക്കുന്നതിന് സൈക്കോളജി അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നു. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജൂലൈ 18 (ചൊവ്വാഴ്ച) രാവിലെ 10.30ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കും. ഫോൺ: 9539469419, 0480 2802213. Source

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കരാർ നിയമനത്തിന് അപേക്ഷിക്കാം
കോട്ടയം: കോട്ടയം സ്‌പെഷ്യൽ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ജൂലൈ 22ന് വൈകിട്ട് അഞ്ചിനകം കോട്ടയം ജില്ലാ കോടതി ഓഫീസിൽ അപേക്ഷ നൽകണം. Source

ലീഗല്‍ അസിസ്റ്റന്റ് നിയമനം; അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ പട്ടികജാതിക്കാരായ നിയമ ബിരുദധാരികളായിരിക്കണം. എല്‍.എല്‍.എം യോഗ്യതയുള്ളവര്‍ക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായ പദ്ധതി പൂര്‍ത്തിയാക്കിയവര്‍ക്കും വനിതകള്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായപരിധി 21 നും 35 മദ്ധ്യേ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, എന്റോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജൂലൈ 22 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 203824. source

ആയുർവേദ നഴ്സ് ഒഴിവ്
പൂജപ്പുര പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ്. പേവാർഡിലേക്ക് ആയുർവേദ നഴ്സ് തസ്തികയിൽ ഒഴിവുണ്ട്. നിയമനം നടത്തുന്നതിലേക്കായി ജൂലൈ 20ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ജനറൽ ആശുപത്രി ക്യാമ്പസിലുള്ള കെ.എച്ച്.ആർ.ഡബ്ല്യു.എസ് ആസ്ഥാന ഓഫീസിലെ മാനേജിംഗ് ഡയറക്ടറുടെ ഓഫീസിൽ വെച്ച് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾ www.khrws.kerala.gov.in ൽ. Source

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.