KSRTC ൽ ഡ്രൈവർ – കം- കണ്ടക്ടർ ആകാൻ അവസരം

0
849

കെ.എസ്.ആർ.ടി.സി. വേണ്ടി ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി ബസ്സുകളും മറ്റ് അനുബന്ധ സാങ്കേതിക അടിസ്ഥാന പിന്തുണ നൽകുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് (ഒരു കേരള സർക്കാർ സ്ഥാപനം) ഡ്രൈവർ – കം- കണ്ടക്ടർ ജോലിക്ക് ദിവസ വേതന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിക്കുന്നു. കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെ.എസ്.ആർ.ടി.സി.യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കെ.എസ്.ആർ.ടി.സി. യുടെ ദീർഘദൂര സർവ്വീസുകൾ കാര്യക്ഷമമായി നടത്തുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക, ഭരണ നിർവ്വഹണം, പ്രവർത്തനക്ഷമത എന്നീ മേഖലകളിലുള്ള പിന്തുണ നൽകുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് എന്ന പേരിൽ കേരള സർക്കാർ ഒരു സ്വതന്ത്ര കമ്പനി രൂപീകരിച്ചിരിക്കുന്നു.

കെ.എസ്.ആർ.ടി.സി.യുടെ അഭിമാന സർവ്വീസുകളായ ദീർഘദൂര സർവ്വീസുകൾ നടത്തുന്നതിനായി യോഗ്യരായവരിൽ നിന്ന് ദിവസവേതന വ്യവസ്ഥയിലും കെ. എസ്. ആർ.ടി.സി.യിൽ നിന്നുള്ളവരെ വർക്കിംഗ് അഞ്ച് വ്യവസ്ഥയിലും ഡ്രൈവർ കണ്ടക്ടർ ജോലിക്ക് നിയമിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് അപേക്ഷകൾ ക്ഷണിക്കുന്നു.

യോഗ്യതകൾ

  1. ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുള്ള ഹെവി ഡ്രൈവിംഗ് ലൈസൻസും, മൂന്ന് വർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള പ്രവർത്തി പരിചയം ഉണ്ടായിരിക്കുകയും, തെരഞ്ഞെടുക്കപ്പെട്ടാൽ ഡിപ്പാർട്ട്മെന്റിൽ നിന്നും കരസ്ഥമാക്കിയിരിക്കുകയും വേണം. വെഹിക്കിൾ
  2. അംഗീകൃത ബോർഡ് സ്ഥാപനത്തിൽ നിന്ന് പത്താം ക്ലാസ് പാസായിരിക്കും. ഒരു കണ്ടക്ടർക്ക് ആവശ്യമായ സാമാന്യ കണക്കുകൾ കൂട്ടാനും കുറയ്ക്കാനും ഗുണിക്കുവാനും ഹരിക്കുവാനും അറിവുണ്ടായിരിക്കണം. മലയാളവും ഇംഗ്ലീഷും എഴുതുവാനും വായിക്കുവാനും അറിവുണ്ടായിരിക്കണം
  3. ടി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്ന സെലക്ഷൻ കമ്മിറ്റി നടത്തുന്ന ട്രേഡ് ടെസ്റ്റ് പാസായിരിക്കണം.
  4. വാഹനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയുള്ള അറിവും വാഹനങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അറിവും ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയിൽ 45 വയസ്സ് വരെ

ദീർഘദൂര സർവ്വീസുകളിൽ തുടർച്ചയായ 12 മണിക്കൂർ വരെ ജോലി ചെയ്യുവാൻ ആവശ്യമായ ആരോഗ്യവും കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.

അനുബന്ധത്തിൽ വിവരിച്ചിരിക്കുന്ന വ്യവസ്ഥകളിൽ ദിവസ വേതനത്തിന് ജോലി നിർവ്വഹിക്കുവാൻ സന്നദ്ധരായ യോഗ്യതയുള്ളവരും നിലവിൽ കെ.എസ്.ആർ.ടി.സി. യിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരിൽ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിശ്ചയിക്കുന്ന സേവന വേതന വ്യവസ്ഥകൾ അംഗീകരിച്ച് സേവനം അനുഷ്ഠിക്കുവാൻ സന്നദ്ധരായവരും www.cmdkerala.net എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകയിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

കെ.എസ്.ആർ.ടി. സി. യിൽ നിന്നുള്ള ജീവനക്കാർ വർക്കിൾ അതിന്റെ വ്യവസ്ഥയിൽ എസ്. ആർ.ടി.സി. സ്വിഫ്റ്റിൽ സേവനം അനുഷ്ടിക്കേണ്ടതും അതിനായി K-SWIFT -മായി പ്രത്യേക കരാറിൽ ഏർപ്പെടേണ്ടതുമാണ്. കാലാകാലങ്ങളിൽ മാനേജ്മെന്റ് പൊതു താൽപര്യങ്ങൾക്ക് അനുസൃതമായി ഭേദഗതി വരുത്താവുന്നതുമായ ഇതു സംബന്ധിച്ചുള്ള കരാർ വ്യവസ്ഥകൾ അനുബന്ധമായി ഉള്ളടക്കം ചെയ്തിരിക്കുന്നു.

താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം. വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുത്തി. 08.02.2022 -ന് വൈകുന്നേരം 5 മണിക്ക് മുൻപായി www.cmdkerala.net എന്ന സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടിഫികേഷൻ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply