എറണാകുളം സർക്കാർ മെഡിക്കൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
578

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ കീഴിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഈ വർഷം മാർച്ച് 31 വരെയുള്ള കാലയളവിലേക്കാണ് നിയമനം.

  1. മെഡിക്കൽ ഓഫീസർ : 20 ഒഴിവുകൾ. യോഗ്യത എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ. പ്രായപരിധി 18 മുതൽ 36 വരെ.
  2. സ്റ്റാഫ് നേഴ്സ് : 40 ഒഴിവുകൾ, യോഗ്യത ബിഎസ് സി നഴ്സിംഗ് / ജി എൻ എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
  3. ഡാറ്റാ എൻട്രി ഓപ്പറേറ്റർ : 6 ഒഴിവുകൾ, യോഗ്യത ബിരുദം, ഡി സി യെ പി ജി ഡി സി എ.
  4. ക്ലീനിങ് സ്റ്റാഫ് : 30 ഒഴിവുകൾ യോഗ്യത എസ്എസ്എൽസി.

18നും 35നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കോവിഡ് സംബന്ധമായ ജോലികൾക്ക് റിസ്ക് അലവൻസ് / ഇൻസെന്റിറ്റീവ് എന്നിവ ഉണ്ടായിരിക്കുന്നതല്ല.

മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഈ മാസം ജനുവരി 31 ന് രാവിലെ 10 മണിക്കും ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് 2022 ഫെബ്രുവരി ഒന്നിനും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ളവർ ബയോഡാറ്റ,വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുമായി എറണാകുളം മെഡിക്കൽ കോളേജ് സി സി എം ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0484 2754000, 0484 2754456.

Leave a Reply