Thursday, September 12, 2024
Home Blog

നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌  അധ്യാപക അവാർഡ് പ്രഖ്യാപിച്ചു

0

കൊല്ലം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ്‌ ഈ വർഷത്തെ അധ്യാപക അവാർഡ് ഗവണ്മെന്റ് ചീഫ് വിപ് ഡോ ജയരാജ്‌ പ്രഖ്യാപിച്ചു.ചെയർമാൻ ഡോ സൈജു ഖാലിദ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. സി ബി എസ് ഇ വിഭാഗത്തിൽ എറണാകുളം ചിന്മയ വിദ്യാലയം പ്രിൻസിപ്പാൾ ഡോ എം അനിൽ കുമാർ, ഭിന്ന ശേഷി വിഭാഗത്തിൽ മിസ്പ സ്കൂൾ പ്രിൻസിപ്പാൾ ശോഭ സതീഷ്, സ്റ്റേറ്റ് ബോർഡിൽ നിന്നും മണ്ണാറശ്ശാല യൂ പി എസ് ലെ സർജു മുതുകുളം എന്നിവർ അവാർഡ് നേടി.  നന്മ മരം നേതാക്കളായ ഷാജഹാൻ രാജധാനി, ഡോ എ പി മുഹമ്മദ്‌, സക്കീർ ഒതാലൂർ,മുഹമ്മദ്‌ ഷാഫി, സമീർ സിദ്ധീഖി, പ്രിയ റാണി,റെജി ജോമി,ലീന,സിന്ധു ആർ,അർച്ചന ശ്രീകുമാർ, അനിത സിദ്ധാർഥ്, ഷീജ നൗഷാദ്, ഹരീഷ് കുമാർ  എന്നിവർ സംസാരിച്ചു.

ഇന്ത്യൻ 2: ബോക്സ് ഓഫീസിൽ സമ്മിശ്ര പ്രതികരണം

0

പ്രമുഖ സംവിധായകൻ ഷങ്കർ സംവിധാനം ചെയ്ത് കമൽഹാസൻ, സിദ്ധാർഥ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഇന്ത്യൻ 2 ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകളിലെത്തി. എന്നാൽ, ചിത്രത്തിന് കേരള ബോക്സ് ഓഫീസിൽ നിന്ന് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചത്.

ചില പ്രേക്ഷകർ ചിത്രത്തെ പ്രശംസിക്കുന്നുണ്ട്. കമൽഹാസന്റെ മികച്ച അഭിനയം, സമകാലിക പ്രസക്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കഥ എന്നിവയെ ഇവർ പ്രശംസിക്കുന്നു. നൂറുവയസ്സിന് മുകളിൽ പ്രായമുള്ള സേനാപതി എന്ന കഥാപാത്രത്തെ കമൽ അനശ്വരമാക്കിയിരിക്കുന്നു എന്നാണ് അഭിപ്രായം. അന്തരിച്ചു പ്രമുഖ നടൻ നെടുമുടി വേണു ഉൾപ്പെടെ പല അഭിനേതാക്കളെയും ആർട്ടിഫിഷ്യൻ ഇൻ്റലിജൻസ് ഉപയോഗിച്ച് പുന:സൃഷ്ടിച്ചിട്ടുണ്ട് ചിത്രത്തിൽ.

അതേസമയം, ചിത്രം നിരാശപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ആദ്യ ചിത്രത്തിന്റെ മികവ് വീണ്ടെടുക്കാൻ സംവിധായകന് സാധിച്ചിട്ടില്ലെന്നും കഥ പഴയ രീതിയിലുള്ളതും പ്രവചനാതീതമല്ലാത്തതുമാണെന്നും ഇവർ പറയുന്നു. മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ ചിത്രം ഏതുവിധം സ്വീകരിക്കപ്പെടും എന്നു വരും ദിവസങ്ങളിൽ കാത്തിരുന്നു കാണണം.

2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം; അവസാന തീയതി ജൂൺ 17

0

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി, ബി.എസ്.സി. ഒപ്‌റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി, ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി, ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി, ബി.എസ്.സി. ന്യൂറോ ടെക്‌നോളജി എന്നീ  കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷാഫീസ് അടയ്ക്കുന്നത് 2024 ജൂൺ 15 വരെയും ഓൺലൈൻ അപേക്ഷ സമർപ്പിക്കാവുന്നത് 2024 ജൂൺ 17  വരെയുമാണ്.

എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in. എന്ന വെബ്‌സൈറ്റിലും ലഭിക്കും.

Course

  1. ബി.എസ്.സി. നഴ്‌സിംഗ്,
  2. ബി.എസ്.സി. എം.എൽ.റ്റി,
  3. ബി.എസ്.സി. പെർഫ്യൂഷൻ ടെക്‌നോളജി,
  4. ബി.എസ്.സി. ഒപ്‌റ്റോമെട്രി,
  5. ബി.പി.റ്റി.,
  6. ബി.എ.എസ്സ്.എൽ.പി.,
  7. ബി.സി.വി.റ്റി.,
  8. ബി.എസ്.സി. ഡയാലിസിസ് ടെക്‌നോളജി,
  9. ബി.എസ്.സി ഒക്യൂപേഷണൽ തെറാപ്പി,
  10. ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജി,
  11. ബി.എസ്.സി. റേഡിയോതെറാപ്പി ടെക്‌നോളജി,
  12. ബി.എസ്.സി. ന്യൂറോ ടെക്‌നോളജി

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ : ഫലമറിയാൻ ഏകീകൃത സംവിധാനം

0

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂൺ 04 ന് രാവിലെ എട്ടു മണിക്ക് ആരംഭിക്കുമ്പോൾ  പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും  തത്സമയം ഫലം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.

ഇലക്ഷൻ കമ്മീഷന്റെ എൻകോർ സോഫ്റ്റ് വെയറിൽ നിന്ന് തിരഞ്ഞെടുപ്പ് ഫലം https://results.eci.gov.in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.

ഇലക്ഷൻ കമ്മീഷന്റെ വോട്ടർ ഹെൽപ് ലൈൻ  (voter helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

സംസ്ഥാനത്തെ എല്ലാ കൗണ്ടിംഗ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്‌പ്ലേ ബോർഡിലും ലോക്സഭാ മണ്ഡലം തിരിച്ചുള്ള തിരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ് വെയറിന്റെ ട്രയൽ വെള്ളിയാഴ്ചയോടെ വിജയകരമായി പൂർത്തിയാക്കി.

കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസഷന് ഓൺലൈൻ സംവിധാനം – KSRTC Students Concession Online

0

2024 ലെ പുതിയ അധ്യയന വർഷം മുതൽ കെ.എസ്.ആർ.ടി.സി ബസുകളിലെ വിദ്യാർഥി കൺസഷൻ ഓൺലൈനിലേക്ക് മാറുകയാണെന്ന് കെ.എസ്.ആര്‍.ടി അധിക‍ൃതര്‍ യോഗത്തില്‍ അറിയിച്ചു. കെഎസ്ആർടിസി യൂണിറ്റുകളിൽ നേരിട്ട് എത്തി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള തിരക്കും കാലതാമസവും ഒഴിവാക്കുന്നതിനായാണ് രജിസ്ട്രേഷൻ ഓൺലൈനിലേക്ക് മാറ്റുന്നത്.

അപേക്ഷിക്കേണ്ട വിധം

രജിസ്ട്രേഷനായി https://www.concessionksrtc.com എന്ന വെബ്‍സൈറ്റ് തുറന്ന് School Student Registration/College student registration എന്ന ടാബ് ക്ലിക്ക് ചെയ്ത് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും തെറ്റു കൂടാതെ രേഖപ്പെടുത്തി നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡ പ്രകാരം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണം. അപേക്ഷ വിജയകരമായി പൂർത്തിയായാൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു മെസ്സേജ് വരും. പ്രസ്തുത അപേക്ഷ സ്കൂൾ അംഗീകരിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട ഡിപ്പോയിലെ പരിശോധനക്ക് ശേഷം അപ്രൂവ് ചെയ്യും. ഉടൻ തന്നെ അപേക്ഷ അംഗീകരിച്ചതായി എസ്.എം.എസ് ലഭിക്കുകയും ആകെ എത്ര രൂപ ഡിപ്പോയിൽ അടക്കേണ്ടതുണ്ട് എന്ന നിർദേശവും ലഭിക്കും. നിർദ്ദേശം ലഭ്യമായാൽ ഉടൻ തന്നെ ഡിപ്പോയിലെത്തി തുക അടക്കണം. ഏത് ദിവസം കൺസെഷൻ കാർഡ് ലഭ്യമാകുമെന്ന് എസ്.എം.എസ് വഴി അറിയാം.

വിദ്യാർഥികളുടെ അപേക്ഷ ട്രാക്ക് ചെയ്യുന്നതിനായി രജിസ്റ്റർ ചെയ്യുന്ന സമയത്ത് നൽകിയിരിക്കുന്ന യൂസർനെയിമും പാസ്വേർഡും ഉപയോഗിച്ച് വെബ് സൈറ്റിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം.
ഏതെങ്കിലും കാരണവശാൽ അപേക്ഷ നിരസിച്ചിട്ടുണ്ടെങ്കിൽ എന്ത് കാരണത്താലാണ് നിരസിച്ചതെന്നും അറിയാവാനുമുള്ള സൗകര്യവുമുണ്ട്. അപേക്ഷ നിരസിച്ചതിനെതിരെ അപ്പീൽ നൽകുവാനായി വെബ്‍സൈറ്റില്‍ Appeal Applications എന്ന ടാബ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതോ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്തതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂണ്‍ രണ്ടിനു മുമ്പ് https://www.concessionksrtc.com എന്ന വെബ്സൈറ്റിൽ School Registration/College registration സെലക്ട് ചെയ്ത് ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണമെന്നും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

ജില്ലകളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ബസ് തൊഴിലാളി സംഘടനാ പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

പോളിടെക്നിക് ഡിപ്ലോമ :  ലാറ്ററൽ എൻട്രി പ്രവേശനത്തിന് അപേക്ഷിക്കാം – Polytechnic Lateral Entry 2024

0

2024-25 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി (Polytechnic Lateral Entry Admission 2024) വഴി നേരിട്ട് പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേക്കുള്ള സംസ്ഥാനതല പ്രവേശന നടപടികൾ 2024 മെയ് 20 ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, ഗവ. കോസ്റ്റ് ഷെയറിംഗ് (IHRD/CAPE), സ്വാശ്രയ പോളിടെക്നിക് കോളജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാം വർഷ ഡിപ്ലോമ പ്രവേശനത്തിന് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ അല്ലെങ്കിൽ ഐ.ടി.ഐ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി (അല്ലെങ്കിൽ AICTE നിഷ്കർഷിക്കുന്ന 11 അഡീഷണൽ കോഴ്സുകളിലേതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50 ശതമാനം മാർക്ക് ലഭിച്ച് ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പാസായിരിക്കണം. രണ്ടു വർഷ ഐ.ടി.ഐ/കെ.ജി.സി.ഇ കോഴ്സുകൾ പാസായവർക്ക് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടുന്നവർ ഒന്നാം വർഷത്തിന്റെ അധിക വിഷയങ്ങൾ നിശ്ചിത സമയത്തിനകം പാസാകണം.

2024 മെയ് 31 വരെ അപേക്ഷിക്കാം. പൊതു വിഭാഗങ്ങൾക്ക് 400 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗങ്ങൾക്ക് 200 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഫീസ് അടയ്ക്കണം. വിശദ വിവരങ്ങളും പ്രോസ്പെക്ടസും www.polyadmission.org/let ൽ ലഭിക്കും.

രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് ഡോ. സൈജു ഖാലിദിന്

0

രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് ഡോ. സൈജു ഖാലിദിന്
മണ്ണാറശാല രാജീവ് ഗാന്ധി ലൈബ്രറി എർപെടുത്തിയ രാജീവ് ഗാന്ധി ബസ്റ്റ് മോട്ടിവേറ്റർ അവാർഡ് പ്രശസ്ത പരിശീലകൻ ഡോ. സൈജു ഖാലിദിന് 2024 മേയ് 15 ന് രാവിലെ 10 മണിക്ക് ഹരിപാട് സബർമതി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ രമേശ് ചെന്നിത്തല നൽകുമെന്ന് ലൈബ്രറി പ്രസിഡൻ്റ് എസ് ദീപു അറിയിച്ചു.

എസ്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് 3 മണിക്ക് – SSLC Result 2024

0

2023-24 വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലം ഇന്ന് (08 മേയ്). ഉച്ചതിരിഞ്ഞു മൂന്നിനു പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ഫലം ലഭ്യമാകും.

SSLC RESULT 2014 Result Checking Websites

വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

0

ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ഏപ്രിൽ 26 ന് പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡ് (എപിക്) ആണ്. എന്നാൽ എപിക് കാർഡ് കൈവശമില്ലാത്തവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിലൂടെ രാഷ്ട്രനിർമാണത്തിൽ പങ്കാളികളാകാൻ ലഭിക്കുന്ന അവസരം എല്ലാ വോട്ടർമാരും അഭിമാനത്തോടെ ഉപയോഗപ്പെടുത്തണമെന്നും അത് എല്ലാ വോട്ടർമാരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

വോട്ടർ ഐഡി കാർഡിന് പകരം പോളിങ് ബൂത്തിൽ ഹാജരാക്കാവുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ ഇവയാണ്.

  • ആധാർ കാർഡ്
  • എംഎൻആർഇജിഎ തൊഴിൽ കാർഡ്(ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
  • ബാങ്ക്/പോസ്റ്റ് ഓഫീസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
  • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • പാൻ കാർഡ്
  • ദേശീയ ജനസംഖ്യാ രജിസ്റ്ററിന് കീഴിൽ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
  • ഇന്ത്യൻ പാസ്പോർട്ട്
  • ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
  • കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐഡികാർഡ്
  • പാർലമെന്റ്റ് അംഗങ്ങൾ/ നിയമസഭകളിലെ അംഗങ്ങൾ/ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ എന്നിവർക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
  • ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡി ഐ ഡി കാർഡ്)

ഫോണ്‍ വിളിച്ചും എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം

0

വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പറായ 1950 ലേക്ക് ഫോണ്‍ വിളിച്ചും  എസ്എംഎസ് അയച്ചും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നറിയാം. ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ച് വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ലഭിക്കും. എസ് ടി ഡി കോഡ് ചേര്‍ത്ത് വേണം വിളിക്കാന്‍.
ഇ സി ഐ എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ട ശേഷം ഇലക്ഷന്‍ ഐഡികാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് 1950 ലേക്ക് അയച്ചാല്‍ വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ മറുപടി എസ് എം എസ് ആയി ലഭിക്കും.

കൂടാതെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റായ www.eci.gov.in ല്‍ ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിയാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയും വിവരങ്ങള്‍ ലഭ്യമാക്കാം.

SMS അയയ്ക്കുന്ന വിധം

ബൂത്ത് സ്ലിപ്പ് ഇനി SMS ആയി മൊബൈലിൽ ലഭിക്കും: 1950 എന്ന നമ്പറിലേക്ക്
ECI <space> (your voter ID) എന്ന് SMS അയക്കുക

15 സെക്കന്‍റിനുള്ളില്‍ നിങ്ങളുടെ പേരും പാര്‍ട്ട് നമ്പരും സീരിയൽ നമ്പരും മൊബൈലിൽ ലഭിക്കും.

Thank you for contacting ECI. We shall be sending the requested information shortly.
Name:
Part No:
Sr No:
എന്ന രീതിയില്‍ ആണ് SMS ലഭിക്കുക
ഈ SMS നിങ്ങളുടെ ഐഡി കാര്‍ഡിനൊപ്പം വോട്ട് ചെയ്യുന്ന ബൂത്തില്‍ കാണിച്ച് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

സൂര്യഗ്രഹണം ലൈവായി കാണാം : Total Solar Eclipse Live Streaming

0

നാസയടക്കമുള്ള ഏജൻസികൾ ഗ്രഹണം ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്. ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുക. ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. . ഏപ്രിൽ 8 ന് നടക്കുന്ന സൂര്യഗ്രഹണം ടോട്ടൽ സോളാർ എക്ലിപ്‌സ് ( Total Solar Eclipse 2024) NASA+-ലും നാസ ടിവിയിലും ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും സംപ്രേക്ഷണം ചെയ്യും. യു.എസ്. ബഹിരാകാശ ഏജൻസി അവരുടെ യൂട്യൂബ് ചാനലിലും നാസ ടെലിവിഷൻ്റെ മീഡിയ ചാനലിലും ഗ്രഹണത്തിൻ്റെ ദൂരദർശിനി ദൃശ്യങ്ങൾ നൽകും. സ്ട്രീമിംഗ് ഉച്ചയ്ക്ക് 1 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ തുടർച്ചയായി നീളും. 

നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ദൃശ്യമാകും. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെടും.

സൂര്യഗ്രഹണം ലൈവായി കാണാനുള്ള ലിങ്കുകൾ

Click Here: https://www.youtube.com/watch?v=2MJY_ptQW1o

www.timeanddate.com: Starting at 4:30pm GMT (10:00pm IST) on April 8.

Click Here: https://www.youtube.com/watch?v=P9M_e3JbpLY

McDonald Observatory: An astronomical research facility located in far west Texas, and part of the University of Texas at Austin, will also Livestream the celestial event.
Click Here:

Nasa Live Streaming: Total Solar Eclipse 2024
Associated Press Live Streaming

Janamaitheri Agriculture Co-Operative Society Examination Result 2024

0

ജനമൈത്രി അഗ്രികൾച്ചർ കോ ഓപ്പറേറ്റീവ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് ജില്ല, ബ്രാഞ്ചുതല മെരിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് ഒന്നിൽ കൂടുതൽ പ്രാവശ്യം ഹാൾടിക്കറ്റ് എടുത്ത് പരീക്ഷ എഴുതിയവർ, ഒരിക്കൽ പരീക്ഷ തോറ്റ് തെറ്റായ വിവരം നൽകി വീണ്ടും അവസരം വാങ്ങി പരീക്ഷ എഴുതിയവർ, പരീക്ഷയിൽ തോറ്റിട്ടും കൺഫർമേഷൻ പൂരിപ്പിച്ചിട്ടുള്ളവർ, തെറ്റായി/പൂർണ്ണമല്ലാതെ കൺഫർമേഷൻ പൂരിപ്പിച്ചവർ, വിവിധ മെയിലുകളിൽ നിന്നും പല രീതിയിൽ കൺഫർമേഷൻ പൂരിപ്പിച്ചവർ എന്നിവരെ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ സമയം ആവശ്യമുള്ളതിനാൽ ജില്ല, ബ്രാഞ്ച് തിരിച്ചുള്ള മെരിറ്റ് ലിസ്റ്റ് 27/ 3/2024 ബുധനാഴ്‌ചയ്ക്ക് ശേഷമേ പ്രസിദ്ധീകരിക്കു. For more details click here

കേരള മീഡിയ അക്കാദമിയില്‍ അവധിക്കാല ക്ലാസ്സുകൾ ഏപ്രില്‍ 3ന് ആരംഭിക്കും.

0

കേരള മീഡിയ അക്കാദമി കൊച്ചി-കാക്കനാട്, തിരുവനന്തപുരം – ശാസ്തമംഗലം സെന്ററുകളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്തുന്ന മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അവധിക്കാല ക്ലാസ്സുകള്‍ 2024 ഏപ്രില്‍ 3ന് ആരംഭിക്കും.

8 മുതല്‍ 12 വരെ ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് പ്രവേശനം. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് പാക്കേജുകളാണുള്ളത്. രാവിലെ 10 മുതല്‍ 1 മണി വരെയുള്ള ബാച്ചില്‍ ഫോട്ടോഗ്രഫി, സ്മാര്‍ട്ട് ഫോണ്‍ ഫോട്ടോ & വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ഡോക്യുമെന്റേഷന്‍, ഡോക്യുമെന്ററി & അഡ്വര്‍ടൈസ്‌മെന്റ് ഫിലിം മേക്കിംഗ് എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും.

ഉച്ചയ്ക്ക് 2 മുതല്‍ 5 വരെയുള്ള രണ്ടാം ബാച്ചില്‍ മോജോ, അടിസ്ഥാന മാധ്യമ പ്രവര്‍ത്തനം, സ്മാര്‍ട് ഫോണ്‍ ഫീച്ചേഴ്‌സ്, ടി.വി. റേഡിയോ, യൂട്യൂബ് കണ്ടന്റ് ക്രിയേഷന്‍, വ്‌ളോഗിംങ് & ബ്‌ളോഗിംങ്, സോഷ്യല്‍ മീഡിയ മാനേജ്‌മെന്റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ഉപയോഗിച്ചുള്ള ആങ്കറിംഗ്, എ.ഐ ധാര്‍മ്മികതയും ഭാവി സാധ്യതകളും എന്നീ വിഷയങ്ങള്‍ പരിശീലിപ്പിക്കും. ഒരു ബാച്ചില്‍ രണ്ട് മാസത്തെ പരിശീലനത്തിന് 8000 രൂപയും രണ്ട് ബാച്ചും തിരഞ്ഞെടുക്കുന്നവര്‍ക്ക് 15000 രൂപയുമാണ് ഫീസ്.

മീഡിയ അക്കാദമിയിലെയും ബന്ധപ്പെട്ട മേഖലകളിലെയും വിദഗ്ധരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുക. ഇതിനുപുറമേ പ്രമുഖരുമായി അഭിമുഖങ്ങള്‍, ശില്പശാല, പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നല്‍കും.

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആപ്ലിക്കേഷന്‍ ഫോര്‍ വെക്കേഷന്‍ ക്ലാസ് എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. ഒരോ ബാച്ചിനും ഓരോ സെന്ററിലും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്ക് വീതമാകും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2726275, മൊബൈല്‍: 9447225524 (തിരുവനന്തപുരം) 0484-2422275, 2422068 മൊബൈല്‍: 9388533920 (കൊച്ചി) എന്നീ നമ്പറുകളില്‍ ലഭിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ്;  വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ മാർച്ച് 25 വരെ അവസരം

0

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് 2024 മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുന്നത്. 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.in/signup എന്ന ലിങ്കില്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍. അപേക്ഷകര്‍ക്ക് ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷയുടെ എന്‍ട്രികള്‍ പൂരിപ്പിക്കാന്‍ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം 6) സംസ്ഥാനം, ജില്ല, പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങള്‍ എന്നിവയുടെ പേര്, വ്യക്തിഗത വിവരങ്ങള്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം തുടങ്ങിയ  വിവരങ്ങള്‍ നല്‍കി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ കൂടി അപ്ലോഡ് ചെയ്ത് വേണം അപേക്ഷ സമര്‍പ്പിക്കാന്‍.

ആധാര്‍ കാര്‍ഡ് ലഭ്യമല്ലെങ്കില്‍ മറ്റ്  രേഖകള്‍ അപ്ലോഡ് ചെയ്യണം. തുടര്‍ന്ന് അധികൃതരുടെ പരിശോധനക്ക് ശേഷം പട്ടികയില്‍ പേര് ഉള്‍പ്പെടുത്തു. നല്‍കിയിരിക്കുന്ന വിലാസത്തില്‍ തപാല്‍ വഴി വോട്ടര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അയക്കും.

വോട്ടര്‍ ഹെല്‍പ്പ്‍ലൈന്‍ ആപ്പ് വഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

0

വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് ( Voter Helpline App) വഴിയും സാധിക്കും. വോട്ടര്‍ പട്ടികയില്‍ പേര് തിരയാനും വോട്ടര്‍ രജിസ്‌ട്രേഷനും പരിഷ്‌കരണത്തിനും ഫോമുകള്‍ സമര്‍പ്പിക്കാനും ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പരാതികള്‍ നല്‍കാനും കഴിയുന്ന സമഗ്രമായ ആപ്ലിക്കേഷനാണിത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍വരുന്ന ഒ.ടി.പി രജിസ്ട്രഷന്‍ ഉപയോഗിച്ച് ലോഗിന്‍ രജിസ്‌ട്രേഷന്‍ നടത്താം.  തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ ഐഡി, ജനനത്തീയതി, വിലാസം, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം

റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു

0

സെർവർ ഓവർലോഡ് ഒഴിവാക്കാൻ റേഷൻകടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു. സെർവർ ഓവർലോഡ് ഒഴിവാക്കുന്നതിനും റേഷൻ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷൻ കടകളുടെ പ്രവർത്തന സമയം 2024 മാർച്ച് 5 മുതൽ 9 വരെ ക്രമീകരിച്ചു.

ഏഴു ജില്ലകളിൽ രാവിലെയും മറ്റ് ഏഴ് ജില്ലകളിൽ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളിൽ മസ്റ്ററിങ്ങും റേഷൻ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതൽ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതൽ 7 വരെയുമാണ് പ്രവർത്തിക്കുക.  ശിവരാത്രി ദിനമായ 8 ന് റേഷൻ കടകൾക്ക് അവധിയായിരിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ 5 മുതൽ 7 വരെ രാവിലെയും 6 മുതൽ 9 വരെ ഉച്ചയ്ക്കുശേഷവുമാണ് പ്രവർത്തിക്കുക. മറ്റുജില്ലകളിൽ 6 മുതൽ 9 വരെ രാവിലെയും 5 മുതൽ 7 വരെ ഉച്ചയ്ക്കുശേഷവും പ്രവർത്തിക്കും.

ഈ രാജ്യത്ത് ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു.

0

ഇന്ത്യയിലെ മുൻനിര ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ (Google Pay) അമേരിക്കയടക്കമുളള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. 2024 ജൂൺ നാലാം തീയതി വരെ മാത്രമേ അമേരിക്കയിൽ ഗൂഗിൾ പേ സേവനം ലഭ്യമാകൂ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയിൽ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഇവിടെ ഗൂഗിൾ വാലറ്റാണ് (Google Wallet) കൂടുതൽ പേർ ഉപയോഗിക്കുന്നത്.

ഗൂഗിൾ പേ ഉപയോക്താക്കളോട് ഗുഗിൾ വാലറ്റിലേക്ക് മാറാനാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ടാപ്പ്-ടു-പേയ്ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഡെബിറ്റ് ഡിജിറ്റൽ ഐഡികളും പൊതു ട്രാൻസിറ്റ് പാസുകളും വാലറ്റിന് നൽകാമെന്നതിനാൽ ഇത് കൂടുതൽ ഉപയോഗപ്രദമായ ബദലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

അതേസമയം അമേരിക്കയിൽ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ സേവനം തുടരും. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. 2024 ജൂൺ 4ന് ശേഷവും ഗൂഗിൾ പേ വെബ്സൈറ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. അതിനുശേഷം ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ്പ് വഴി പണം അയയ്ക്കാനോ അഭ്യർത്ഥിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.

ഡ്രൈവിംഗ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നു; പുതിയ മാറ്റങ്ങൾ മേയ് ഒന്നു മുതൽ

0

സംസ്ഥാനത്തു ഡ്രൈവിങ് ടെസ്റ്റ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ എന്ന വിഭാഗത്തിന് ഇനി ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ പാദം കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ഗിയർ സെലക്ഷൻ സംവിധാനമുള്ളതും 95 C C –ക്കു മുകളിൽ എഞ്ചിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആയിരിക്കണം.

നിലവിൽ ഡ്രൈവിങ് സ്കൂൾ ലൈസൻസിൽ ചേർത്തിട്ടുള്ള 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ 2024 മേയ് ഒന്നിനു മുമ്പായി നീക്കം ചെയ്യേണ്ടതും പകരം 15 വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങൾ ലൈസൻസിൽ ചേർക്കേണ്ടതുമാണെന്നും ഇതു സംബന്ധിച്ചു ട്രാൻസ്പോർട്ട് കമ്മീഷണർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു. പുതിയ നിർദേശങ്ങൾ മേയ് ഒന്നിനു പ്രാബല്യത്തിൽ വരും.

ഓട്ടോമാറ്റിക് ഗിയർ/ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളിലും, ഇലക്ട്രിക് വാഹനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റിനു വിധേയരാകുന്ന അപേക്ഷകർക്ക് ഇനി സാധാരണ മാനുവൽ ഗിയർ ഉള്ള വാഹനം ഓടിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾ ഓടിക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിനാൽ ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ല എന്നും നിർദേശം നൽകിയിട്ടുണ്ട്.

മോട്ടോർ സൈക്കിൾ വിഭാഗത്തിലെ പാർട്ട് 2 റോഡ് ടെസ്റ്റ് കേന്ദ്ര മോട്ടോർ വാഹന ചട്ടം 15(3) അനുശാസിക്കുന്ന കാര്യങ്ങൾ പരിശോധിച്ച് വാഹന ഗതാഗതമുള്ള റോഡിൽ  നടത്തുവാൻ നിർദേശം നൽകുന്നു. ഗ്രൗണ്ടിൽ തന്നെ പാർട്ട് 2 റോഡ് ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണത്തിലെ വീഴ്ചയായി കണക്കാക്കും.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഡ്രൈവിംഗ് ടെസ്റ്റ് പാർട്ട് 1 (ഗ്രൗണ്ട് ടെസ്റ്റ്) ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്തി പരിഷ്കരിക്കും.

പ്രതിദിനം ഒരു MVI യും ഒരു AMVI യും ചേർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തി ഇതിൽ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം നേരത്തെ പരാജയപ്പെട്ട അപേക്ഷകരുമായിരിക്കണം. 30 എണ്ണത്തിൽ കൂടുതൽ ആയാൽ ടെസ്റ്റിങ് കാര്യക്ഷമമായി നടത്താൻ കഴിയാത്തതുകൊണ്ടാണ് ഈ മാറ്റം. പരാജയപ്പെട്ട അപേക്ഷകരുടെ എണ്ണം 10ൽ കുറവായാൽ കുറവ് വരുന്ന എണ്ണം നേരത്തെ അപേക്ഷിച്ച് ടെസ്റ്റിന് ഹാജരാകാൻ കഴിയാതിരുന്നവർക്ക് മുൻഗണന പ്രകാരം നൽകാം. 30 എണ്ണത്തിലധികം ടെസ്റ്റ് നടത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും.

ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കുന്ന മോട്ടോർ ഡ്രൈവിംഗ് സ്കൂളിന്റെ എൽ.എം.വി വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസ് ( VLTD) ഡ്രൈവിംഗ് സ്കൂൾ ഉടമ വാങ്ങി ഘടിപ്പിക്കണം. ടെസ്റ്റ് റെക്കോർഡ് ചെയ്തു മെമ്മറി കാർഡ് എം.വി.ഐ കൈവശം കൊണ്ടുപോകേണ്ടതും അതിലെ ഡേറ്റാ ഓഫിസിലെ കംപ്യൂട്ടറിലേക്ക് മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകേണ്ടതുമാണ്. ഡാറ്റാ മൂന്ന് മാസകാലയളവിലേക്ക് ഓഫീസിൽ സൂക്ഷിക്കേണ്ടതാണ്.

ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ പാർട്ട് 1 ഡ്രൈവിംഗ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്കിൽ നടക്കുന്ന സ്ഥലങ്ങളിൽ ആംഗുലാർ പാർക്കിംഗ്, പാരലൽ പാർക്കിംഗ്, സിഗ്-സാഗ് ഡ്രൈവിംഗ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.

കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ ചട്ടം 24 (3) (viii) പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകളും, സംസ്ഥാന സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളും അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക് അല്ലെങ്കിൽ മെക്കാനിക്കിൽ എൻജിനീയറിങിൽ ഉള്ള യോഗ്യത വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ആകാമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. അതിനാൽ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർമാരായി നിയമിക്കപ്പെടാനുള്ള യോഗ്യതയായി മേൽ പറഞ്ഞ സ്ഥാപനങ്ങളിൽ നിന്നുള്ള റെഗുലർ കോഴ്സ് പാസായവരെ പരിഗണിക്കണെന്നും ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലറിൽ വ്യക്തമാക്കി.

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, പൊങ്കാല മഹോത്സവം ഫെബ്രുവരി 17 മുതൽ 26 വരെ

0

ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനുള്ള തയാറെടുപ്പുകളും ക്രമീകരണങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി വിവിധ സർക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി. പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ച് സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളിൽ അവലോകന യോഗം ചേർന്നു. 2024 ഫെബ്രുവരി 17 മുതൽ 26 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം. 2024 ഫെബ്രുവരി 25നാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.

പൂർണമായും ഗ്രീൻപ്രോട്ടോകോൾ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുക. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകൾ വിഭാഗത്തിനും കെ.എസ്.ഇ.ബിയ്ക്കും മന്ത്രി നിർദേശം നൽകി. തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മൊബൈൽ ടോയ്‌ലെറ്റുകൾ, വാട്ടർടാങ്കുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കുന്നതിനും ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെയും എക്‌സൈസിന്റെയും പരിശോധനകൾ കർശനമാക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാ വിധത്തിലും സജ്ജമായിരിക്കണമെന്നും മന്ത്രി അറിയിച്ചു.  

മുൻവർഷങ്ങളിലെന്നപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്. ക്രമസമാധാനം, ഗതാഗതനിയന്ത്രണം, ഭക്തജനങ്ങളുടെ ദർശനം എന്നിവയ്ക്കായി രണ്ട് ഘട്ട സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കുന്നത്. ആദ്യഘട്ടത്തിൽ ഫെബ്രുവരി 17 മുതൽ 23 വരെ, 600 പോലീസുകാരെയും രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതൽ 26 വരെ മൂവായിരം പോലീസുകാരെയും വിന്യസിക്കും. കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതൽ, 24 മണിക്കൂറും ശിശുരോഗവിദഗ്ധരുടെ സേവനം ക്ഷേത്രത്തിൽ ഉണ്ടായിരിക്കും. ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കൽ ടീമിന് പുറമേ പൊങ്കാല ദിവസം പത്തംഗ മെഡിക്കൽ ടീമും 108 ആബുലൻസുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും.

ഉത്സവമേഖലകളിലെ കെ.എസ്.ഇ.ബി ലൈനുകളിൽ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ നിയോഗിക്കും. തട്ടുകടകൾക്ക് ലൈസൻസും അന്നദാനം നൽകുന്നതിന് മുൻകൂർ രജിസ്‌ട്രേഷനും നിർബന്ധമായിരിക്കും. കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനകൾ അടുത്തയാഴ്ച മുതൽ ആരംഭിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈൽ ലാബ് സജ്ജമാക്കും. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യുന്നതിനുമായി മലിനീകരണ നിയന്ത്രണ ബോർഡിന്റെ മേൽനോട്ടത്തിൽ സർവൈലൻസ് ടീം പ്രവർത്തിക്കും.

ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. ലീഗൽമെട്രോളജി സ്‌പെഷൽ സ്‌ക്വാഡുകൾ രൂപീകരിച്ച് കടകളിൽ പരിശോധനകൾ നടത്തും. ഉത്സവ മേഖലകളിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും ഓടകളിലെ പൊട്ടിയ സ്ലാബുകൾ മാറ്റുന്നതിനുള്ള പ്രവർത്തികളും പുരോഗമിക്കുകയാണ്. അട്ടക്കുളങ്ങര-തിരുവല്ലം റോഡിന്റെ ടാറിങ് ഉടൻ പൂർത്തിയാക്കുമെന്നും പൊതുമരാമത്ത് റോഡുകൾ വിഭാഗം അറിയിച്ചു.  നാല് സോണുകളായി തിരിഞ്ഞാണ് അഗ്നിരക്ഷാ സേന സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. അഞ്ച് ആംബുലൻസുകളുൾപ്പെടെ അഗ്നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും. നൂറ്റമ്പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ക്ഷേത്രപരിസരത്ത് എക്‌സൈസിന്റെ കൺട്രോൾ റൂം സജ്ജമായിരിക്കും. ഉത്സവത്തിന് ഒരാഴ്ച മുൻപ് തന്നെ പോലീസുമായി ചേർന്ന് ഉത്സവപ്രദേശങ്ങളിൽ പരിശോധനകൾ നടത്താനും യോഗത്തിൽ തീരുമാനമായി. ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് വകുപ്പുകളുടെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ തുടർ യോഗങ്ങൾ ചേരും.

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഗായത്രി ബാബു, ആറ്റുകാൽ വാർഡ് കൗൺസിലർ ആർ.ഉണ്ണികൃഷ്ണൻ, ഉത്സവമേഖലകളായ വാർഡുകളിലെ കൗൺസിലർമാർ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനിൽ ജോസ്.ജെ, ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ നോഡൽ ഓഫീസർ ചുമതലയുള്ള സബ് കളക്ടർ അശ്വതി ശ്രീനിവാസ്, ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ എസ്, സെക്രട്ടറി കെ.ശരത് കുമാർ, പ്രസിഡന്റ് ശോഭ.വി എന്നിവരും വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയിലേക്ക് അപേക്ഷ അയച്ച ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്: പരീക്ഷ തീയതി സിലബസ് വിവരങ്ങള്‍

0

ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ ഓണ്‍ലൈന്‍ പരീക്ഷ തീയതി : കേരളത്തില്‍ ആരംഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയത്തിന്റൈ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയുടെ (JANAMAITHERI AGRICULTURAL CO-OPERATIVE SOCIETY) 133 ബ്രാഞ്ചുകളിലായി വരുന്ന ഏകദേശം 792 സ്ഥിരനിയമന ഒഴിവുകളിലേക്കും 1320 താത്കാലിക ഗ്രാമസേവകർ തസ്തികകളിലേയ്ക്കും (സ്ഥിരപ്പെടുത്തുവാൻ സാധ്യതയുള്ള കാറ്റഗറി) നിയമനത്തിനുള്ള സാധ്യത പട്ടിക തയ്യാറാക്കാനുള്ള ഓണ്‍ലൈന്‍ പരിക്ഷയ്ക്കുള്ള അപേക്ഷകളാണ്‌ ക്ഷണിച്ചിരുന്നത്‌. ആയതിന്റെ ഓണ്‍ലൈന്‍ പരീക്ഷ 21.02.2024 ആയിരിക്കും. പരീക്ഷാ സമയം, എക്സാം ലിങ്ക്‌, പാസ്‌വേര്‍ഡ്‌, യൂസര്‍നെയിം അടങ്ങിയ ഹാള്‍ടിക്കറ്റ്‌ താങ്കളുടെ Email/ Whatsapp വഴി 10.02.2024 ന്‌ മുമ്പ്‌ ലഭിക്കുന്നതാണ്‌.(ആയത്‌ ലഭിക്കാത്തവര്‍ office@jmacsociety.com ഇ-മെയിലില്‍ കംപ്ലെയിന്റ്‌ രജിസ്റ്റര്‍ ചെയ്യുക).

കാറ്റഗറി മാറുന്നത്‌ സംബന്ധിച്ച്‌ : ഏത്‌ കാറ്റഗറിയിലേയ്ക്കാണോ പരിക്ഷ എഴുതി സാദ്ധ്യതാ ലിസ്റ്റില്‍ വരുന്നത്‌ ആ കാറ്റഗറിയിലേയ്ക്ക്‌ നിശ്ചിത ഒഴിവ്‌ ഇല്ലായെങ്കില്‍ അവര്‍ക്ക്‌ തൊട്ട്‌ താഴേയ്ക്കുള്ള കാറ്റഗറി ഒഴിവ്‌ അനുസരിച്ച്‌ ഉദ്യോഗം തെരഞ്ഞെടുക്കാം. (ഉദാ: മാനേജര്‍ സാദ്ധ്യതാ ലിസ്റ്റില്‍ ഉള്ള ഒരാള്‍ക്ക്‌ ക്ലാർക്ക് തസ്തികയിലേയ്ക്ക്‌ നിയമനത്തിന്‌ അപേക്ഷിക്കാം. എന്നാല്‍ റീജിയണല്‍ മാനേജര്‍ തസ്തികയിലേയ്ക്ക്‌ അപേക്ഷിക്കാന്‍ കഴിയില്ല)

ലിസ്റ്റ തയ്യാറാക്കുന്നത്‌ : ഘട്ടം 1 – പരിക്ഷ എഴുതി ജയിക്കുന്ന മൂഴുവന്‍ ഉദ്യോഗാര്‍ത്ഥികളുടെയും പേര്‌, റഫറന്‍സ്‌ നമ്പര്‍ എന്നിവ കാറ്റഗറി, ജില്ല അടിസ്ഥാനത്തില്‍ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കും.
ഘട്ടം 2 – അപേക്ഷകരെ ജില്ല / (ബാഞ്ച്‌ അടിസ്ഥാനത്തില്‍ അഭിമുഖത്തിന്‌ ക്ഷണിക്കുന്നു.
ഘട്ടം 3 – അഭിമുഖത്തില്‍ പാസായവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കുകയും തുടര്‍ന്ന്‌ നിയമനങ്ങള്‍ നടത്തുകയും ചെയ്യും.

പരിക്ഷാ സിലബസ് : ഈ പരീക്ഷയ്ക്കുള്ള സിലബസ്‌ – പൊതുവിജ്ഞാനം, ബാങ്കിംഗ്‌,കേന്ദ്ര-സംസഥാന സര്‍ക്കാരുകളുടെ വിവിധ ജനക്ഷേമപദ്ധതികളെക്കൂറിച്ചുള്ള അവലോകനം, വനം, മൃഗസംരക്ഷണം, ഗതാഗതം,ഭക്ഷ്യസംസ്കരണം,സഹകരണം തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ്‌ പരിക്ഷയ്ക്ക്‌ ആധാരം.

പഠനസഹായി :

ബുക്ക്‌ സ്പാളുകളില്‍ നിന്നും ലഭിക്കാവുന്ന പുസ്തകങ്ങള്‍
വിവിധ തരത്തിലുള്ള മുകളില്‍ സൂചിപ്പിച്ച സിലബസ്‌ ചോദ്യങ്ങള്‍ അടങ്ങിയ വിവധ ബുക്ക്‌ (പസാധകരുടെ പത്തോളം ഗൈഡുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചോദ്യങ്ങളാണ്‌ പരീക്ഷയ്ക്ക്‌ ചോദിക്കാവുന്നത്‌. ആയതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ തൊട്ടടുത്തുള്ള ബുക്ക്‌ സ്റ്റാളില്‍ ചെന്ന്‌ ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ വാങ്ങി പരീക്ഷയ്ക്കായി തയ്യാറെടുക്കുക

ഇ മെയില്‍ /വാടസ്‌ ആപ്‌ പഠനഭാഗം കിട്ടുന്നത്‌ സംബന്ധിച്ച്‌ : മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാതം) 2800 ചോദ്യോത്തരങ്ങളും പഠനസഹായിയും അടങ്ങിയ പാഠഭാഗം ഇ-മെയിലിലോ, വാട്സാപ്പിലോ ഉദ്യോ ഗാര്‍ത്ഥിയ്ക്ക്‌ ലഭിക്കുന്നതാണ്‌.

പുസ്തകമായി
മുകളില്‍ പറഞ്ഞിട്ടുള്ള പത്തോളം ബൂുക്കുകളിലെ നാരപതിനായിരം ചോദ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത (പരീക്ഷയ്ക്ക്‌ ചോദിക്കാവുന്ന ചോദ്യങ്ങള്‍ മാത്രം) 8000 ചോദ്യോത്തരങ്ങള്‍ അടങ്ങിയ പഠനസഹായി ഒറ്റപൂുസ്തകമായി ഉദ്യോഗാര്‍തറിയ്ക്ക്‌ ലഭിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ തൊട്ടടുത്തുള്ള ബുക്ക്‌ സ്റ്റാളുകളില്‍ അന്വേഷിക്കുക.(680 പേജുള്ള ഗൈഡിന് Rs.1800 മുതൽ Rs.2200 വരെയാണ് വിവിധ പ്രസാധകരുടെ വില.

ഓരോ ജില്ലയിലും ഉള്ള ഒഴിവുകളുടെ വിവരം: Janamaitheri Agricultural Co-operative Society Vacany Details

പരിക്ഷാരിതി : ഉദ്യോഗാര്‍ത്ഥികൾക്ക് ലഭിച്ച ലിങ്ക് ഓപ്പണ്‍ ചെയ്ത്‌ നിങ്ങളൂടെ യൂസര്‍ ഐഡി / പാസ്വേര്‍ഡ്‌ ഉപയോഗിച്ച്‌ താങ്കള്‍ക്ക്‌ തന്നിട്ടുള്ള സമയത്ത്‌ ലോഗിൻ ചെയ്യ്ത് എക്സാം അറ്റൻഡ് ചെയ്‌യുക. ഏതെങ്കിലും ഇന്റര്‍നെറ്റ്‌ കഫേയില്‍ ഇരുന്നോ വീട്ടില്‍ ഇരുന്നുകൊണ്ട്‌ ഓണ്‍ലൈന്‍ ആയി മൊബൈലിലോ, ഡസ്ക്‌ ടോപ്പിലോ പരീക്ഷ എഴുതാവുന്നതാണ്‌.(നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനമ്മൈതി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റിവി സൊസൈറ്റിയുടെ ബ്രാഞ്ചുകളില്‍ ഇരുന്നും പരിക്ഷ എഴുതാവുന്നതാണ്‌.ആയതിന് മുൻകൂട്ടി അതാത് ബ്രാഞ്ചിൽ നിന്നും അനുവാദം വാങ്ങണം).

ജനമൈത്രി അഗ്രി കള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവി സൊസൈറ്റിയുടെ EXAM SYLLABUS നെ കുറിച്ച കൂടുതൽ അറിയുവാൻ click here

അപേക്ഷകരുടെ ശ്രദ്ധയ്ക്ക്‌ :  Click here to view CANDIDATES SHORTLIST

അപേക്ഷ അയച്ചവരിൽ നിന്നും തെരഞ്ഞെടുത്തവരുടെ ഒന്നാംഘട്ടവും, രണ്ടാം ഘട്ടവും പ്രസിദ്ധീകരിച്ചിരിക്കുന്നു. മൂന്നാംഘട്ടവും നാലാംഘട്ടവും 12/01/2024 ന് മുൻപ് പ്രസിദ്ധീകരിക്കുന്നതാണ്. പരീക്ഷ 21/02 /2024 നാണ് തീരുമാനിച്ചിരിക്കുന്നത്, സിലബസ് നൽകിയിട്ടുള്ള പ്രകാരം പഠിക്കുക. കോ-ഓപ്പറേറ്റീവ് പരീക്ഷാ സഹായികൾ (ഗൈഡ്) എല്ലാ ബുക്ക് സ്റ്റാളുകളിലും ലഭിക്കും, ഓരോ ഘട്ടവും പ്രസിദ്ധീകരിക്കുമ്പോൾ അപേക്ഷകന്റെ സീരിയൽ നമ്പറിൽ മാറ്റം ഉണ്ടാകും. നാലാം ഘട്ടം പ്രസിദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന സീരിയൽ നമ്പറാണ് ഫൈനൽ നമ്പർ

പഠനസഹായി ലഭിക്കാത്തവര്‍ ശ്രദ്ധിക്കുക : പഠനസഹായിയ്ക്ക്‌ 06/01/2024, 5 മണിവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക്‌ പഠനസഹായി ഓണ്‍ലൈനില്‍ അയച്ചുകഴിഞ്ഞു. ആയത്‌ ലഭിക്കാത്തവര്‍ അപേക്ഷകന്റെ പേര്, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡി, അപേക്ഷകന്റെ മൊബൈല്‍ നമ്പര്‍. ഫീസ്‌ അടച്ചതിന്റെ സ്ക്രീന്‍ ഷോട്ട്‌, ഫീസ്‌ അടച്ച മൊബൈല്‍ നമ്പര്‍ എന്നിവ office@jmacsociety.com ലേയ്ക്ക്‌ അപേക്ഷയോടൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇ-മെയില്‍ ഐ. ഡിയില്‍ നിന്നും റിക്വസ്റ്റ്‌ അയയ്ക്കുക. Fore more details visit official wesite