ഈ രാജ്യത്ത് ഗൂഗിൾ പേ സേവനം അവസാനിപ്പിക്കുന്നു.

0
516

ഇന്ത്യയിലെ മുൻനിര ഓൺലൈൻ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേ (Google Pay) അമേരിക്കയടക്കമുളള രാജ്യങ്ങളിൽ സേവനം അവസാനിപ്പിക്കുന്നു. 2024 ജൂൺ നാലാം തീയതി വരെ മാത്രമേ അമേരിക്കയിൽ ഗൂഗിൾ പേ സേവനം ലഭ്യമാകൂ. ഇന്ത്യയിലേറെപ്പേർ ഉപയോഗിക്കുന്ന ഈ ആപ്പിന് അമേരിക്കയിൽ അത്ര പ്രചാരമില്ല. ഇതാണ് സേവനം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. ഇവിടെ ഗൂഗിൾ വാലറ്റാണ് (Google Wallet) കൂടുതൽ പേർ ഉപയോഗിക്കുന്നത്.

ഗൂഗിൾ പേ ഉപയോക്താക്കളോട് ഗുഗിൾ വാലറ്റിലേക്ക് മാറാനാണ് കമ്പനി നിർദ്ദേശിച്ചിരിക്കുന്നത്. ടാപ്പ്-ടു-പേയ്ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും ഡെബിറ്റ് ഡിജിറ്റൽ ഐഡികളും പൊതു ട്രാൻസിറ്റ് പാസുകളും വാലറ്റിന് നൽകാമെന്നതിനാൽ ഇത് കൂടുതൽ ഉപയോഗപ്രദമായ ബദലാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്

അതേസമയം അമേരിക്കയിൽ സേവനം അവസാനിപ്പിച്ചാലും ഇന്ത്യയിലും സിംഗപ്പൂരിലും ഗൂഗിൾ പേ സേവനം തുടരും. ജൂൺ നാലാം തീയതി വരെമാത്രമേ അമേരിക്കയിലെ ഗൂഗിൾ പേ സേവനം ലഭ്യമാകുകയുള്ളൂ. 2024 ജൂൺ 4ന് ശേഷവും ഗൂഗിൾ പേ വെബ്സൈറ്റ് വഴി നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാം. അതിനുശേഷം ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ്പ് വഴി പണം അയയ്ക്കാനോ അഭ്യർത്ഥിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.