കൈകൾ വൈറസ് മുക്തമാക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിൻ

0
964

സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കാൻ ‘ബ്രേക്ക് ദ ചെയിൻ’ ക്യാമ്പയിന് തുടക്കമായി. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായി കൈ കഴുകിയാൽ കോവിഡ് 19 വൈറസിന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാം. ഓഫീസുകൾ, ഫ്‌ളാറ്റുകൾ, മറ്റ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നിടത്ത് ‘ബ്രേക്ക് ദ ചെയിൻ’ കിയോസ്‌കുകൾ സ്ഥാപിച്ച് പ്രവേശിക്കുന്നവർ കൈകൾ വൈറസ് മുക്തിയാക്കി കയറണമെന്ന് ഉറപ്പാക്കണം. ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് എന്നീ പൊതു ഇടങ്ങളിൽ ക്യാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കാനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്താനായി തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകാം. രണ്ടാഴ്ച നീളുന്ന ബഹുജന ക്യാമ്പയിനായി മാറ്റാൻ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ എന്നിവരുൾപ്പെടെയുള്ളവർ നേതൃത്വവും സഹകരണവും നൽകണം.

Leave a Reply