വിദ്യാഭ്യാസം സമ്പൂർണ മനുഷ്യനെ സൃഷ്ടിക്കുന്ന പ്രക്രിയയായി മാറണം : പദ്മശ്രീ ഹജ്ജബ

0
693

കറ്റാനം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ സംഘടിപ്പിച്ച ദേശീയ ശിശുദിന പരിപാടി പദ്മശ്രീ ഹജ്ജബ ഉദ്ഘാടനം ചെയ്തു. ഒരു ഓറഞ്ചു വില്പനക്കാരനായ തനിക്ക് വിദ്യാഭ്യാസ കുറവ് കാരണം ഉണ്ടായ പ്രയാസങ്ങളും തുടർന്ന് വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ പരമോന്നത പുരസ്‌കാരങ്ങളിൽ ഒന്നായ പദ്മശ്രീ വരെ എത്തിച്ചേർന്ന അനുഭവങ്ങളും യോഗത്തിൽ പങ്കുവെച്ചു. വരും തലമുറക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല കരുതൽ മികച്ച വിദ്യാഭ്യാസം ആണ്. തന്റെ നാട്ടിൽ ഒരു പ്രീ യൂണിവേഴ്സിറ്റി തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. ദേശീയ ശ്രദ്ധ ആകർഷിച്ച നന്മ മരം പ്രവർത്തനങ്ങൾ കർണാടകയിൽ കൂടുതൽ സജീവമാക്കാൻ ഇടപെടൽ നടത്തുമെന്നു ഹജ്ജബ അറിയിച്ചു.

Webinar

യോഗത്തിൽ നന്മ മരം ഫൌണ്ടേഷൻ സ്ഥാപകൻ വനമിത്ര ഡോ സൈജു ഖാലിദ്, സംസ്ഥാന കോർഡിനേറ്റർ ഷാജഹാൻ രാജധാനി,ഷീജ നൗഷാദ്,നന്മ മരം തമിഴ് നാട് കോർഡിനേറ്റർ ഡോ ശരണ്യ ജയ്കുമാർ, കർണാടക കോർഡിനേറ്റർ ഡോ സോമശേഖർ,ഡോ എ പി മുഹമ്മദ്‌, സക്കീർ ഒതലൂർ, ബൈജു എം ആനന്ദ്, അർച്ചന ശ്രീകുമാർ, ഹഫ്‌സത് ടി എസ് , ഷാഫി എം കെ , സുൽഫിക്കർ അമ്പലക്കണ്ടി,സമീർ സിദ്ധീഖി, സിന്ധു ആർ, ഹരീഷ് കുമാർ, ബിജു നൈനാൻ, അശ്വിത രമേശ് തുടങ്ങിയവർ സംസാരിച്ചു. ഉജ്വല ബാല്യം അവാർഡ് നേടിയ നന്മ മരം പടവുകൾ ബാലവേദി കോട്ടയം ജില്ലാ കോർഡിനേറ്റർ അലീന ഷെറിൻ ഫിലിപിനെ പദ്മശ്രീ ഹജ്ജബ ആദരിച്ചു.

Brochure

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.