Message from District Collector Pathanamthitta

0
965

പത്തനംതിട്ട ജില്ലയിൽ 5 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 29.02.2020ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.

28.02.2020ന് QR126 വെനിസ്-ദോഹ ഫ്‌ലൈറ്റിലോ 29.02.2020ന് QR 514 ദോഹ-കൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതത് ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

കൺട്രോൾ റൂം നമ്പറുകൾ

DISHA : O471 2552056
Toll free : 1056
കൺട്രോൾ റൂം പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ് : 0468 2228220

ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ജില്ലയില്‍ എത്തിയിട്ടുള്ളവര്‍ക്ക് പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയവയുണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലുള്ള കണ്‍ട്രോള്‍ റൂമില്‍ നിര്‍ബന്ധമായും ബന്ധപ്പെടണം. ഈ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ക്ക് മേല്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും കണ്‍ട്രോള്‍ റൂമിലെ 0468 2228220 എന്ന നമ്പറില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിച്ചശേഷം 14 ദിവസം കര്‍ശനമായി വീടുകളില്‍ തന്നെ കഴിയണം. ഇക്കാര്യത്തില്‍ ആരോഗ്യവകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണം. ഫെബ്രുവരി 10ന് ശേഷം ഇറ്റലി, ഇറാന്‍, ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലൂടെ യാത്ര ചെയ്തവരും റിപ്പോര്‍ട്ട് ചെയ്യണം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം അവരുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. പനി, ചുമ ,തൊണ്ട വേദന എന്നിവയുള്ളവർ ജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും സഹകരിക്കുക.

Message from District Collector, Pathanamthitta

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.