ഓണത്തിന് വിറ്റത് 757 കോടി രൂപയുടെ മദ്യം

0
125

ഓരോ ഉത്സവ സീസണുകളിലും റെക്കോർഡ് തിരുത്തി എഴുതുന്ന ബിവറേജ് കോർപറേഷൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കഴിഞ്ഞ വർഷത്തെ ഓണക്കാല മദ്യ വിൽപന 700 കോടിയായിരുന്നങ്കിൽ ഇത്തവണ 757കോടി രൂപയുടെ മദ്യമാണ് വിറ്റഴിഞ്ഞത്. 57 കോടിയുടെ അധിക വിൽപനയാണ് ഇത്തവണ ഉണ്ടായത്. കൂടുതൽ വിൽപന നടന്നത് ജവാൻ റമ്മിന് .

കഴിഞ്ഞദിവസം ഏറ്റവും കൂടുതൽ വിൽപന നടന്നത് മലപ്പുറം തിരൂരിലെ ബെവ്കോ ഔട്ട്ലറ്റ് വഴിയാണ്. ഏഴ് കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്. ഉത്രാടത്തിന് 116 കോടി രൂപയും അവിട്ടത്തിൽ 91 കോടി രൂപയുമാണ് മദ്യവിൽപനയിലൂടെ ബെവ്കോ നേടിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.