മാഹി സ്വദേശിക്ക് കോവിഡ് 19: മാർച്ച് 13 ലെ ഇത്തിഹാദ് വിമാനത്തില്‍ എത്തിയവര്‍ ബന്ധപ്പെടണം

0
829

മാർച്ച് 13 ന് ഇത്തിഹാദ് എയർവെയ്സ്  EY 250 (3.20 am) ന് അബുദാബിയിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ  മാഹി സ്വദേശിക്ക് (17.03.2020) കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ വിമാനത്തിൽ യാത്ര ചെയ്ത കോഴിക്കോട് ജില്ലയിലെ യാത്രക്കാർ ജില്ലാ കൺട്രോൾ  റൂമുമായി ഉടൻതന്നെ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. ഈ ഫ്ലൈറ്റിലെ  യാത്രക്കാർ കർശനമായും വീടുകളിൽ തന്നെ കഴിയണമെന്നും, പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായി ഒഴിവാക്കണമെന്നും  കർശനമായി നിർദേശിച്ചു. മറ്റു ജില്ലകളിലെ യാത്രക്കാർ അതാത് ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടേണ്ടതാണ്.

കോവിഡ് 19 സ്ഥിതീകരിച്ച മാഹിയിലെ രോഗിയുടെ സഞ്ചാരപഥം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.