പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്ത് ഗൂഗിൾ : കാരണം ചൂതാട്ടം

0
616

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്.

ആപ്ലിക്കേഷനിലൂടെ ലഭ്യമായ ഓൺലൈൻ കാസിനോകളുടെ പ്രശ്നം ഉയർത്തിക്കാട്ടിക്കൊണ്ട്, ഉൽപ്പന്നം, ആൻഡ്രോയ്ഡ് സുരക്ഷ, സ്വകാര്യത എന്നിവയുടെ വൈസ് പ്രസിഡന്റ് ഗൂഗിളിന്റെ സുസെയ്ൻ ഫ്രേ പറയുന്നത്, ‘ഞങ്ങൾ ഓൺലൈൻ കാസിനോകളെ അനുവദിക്കുകയോ സ്പോർട്സ് വാതുവെപ്പ് സുഗമമാക്കുന്ന അനിയന്ത്രിതമായ ചൂതാട്ട അപ്ലിക്കേഷനുകളെ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. യഥാർഥ പണമോ മറ്റു സമ്മാനങ്ങളോ നേടാൻ പണമടച്ചുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന ബാഹ്യ വെബ്‌സൈറ്റിലേക്ക് ഒരു അപ്ലിക്കേഷൻ ഉപഭോക്താക്കളെ നയിക്കുന്നുവെങ്കിൽ അത് ഞങ്ങളുടെ നയങ്ങളുടെ ലംഘനമാണ്.’ ഈ നയം മാറ്റിമറിച്ചതിനാലാണ് പേറ്റിഎം പ്ലേസ്റ്റോറിൽ നിന്ന് പുറത്തായത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.