വഴിതെറ്റിക്കാൻ ചൈനീസ് ആപ്പുകൾ

0
1168

ടിക്‌ടോക്, ക്വായ്, ബിഗോലൈവ്, അപ്പ്‌ലൈവ്, ലൈക് തുടങ്ങി ചൈനീസ് ആപ്പുകൾക്ക് വൻ സ്വീകാര്യതയാണ് ഇന്ന് ഇന്ത്യയിൽ, പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ. 15 സെക്കന്റ് വീഡിയോയിൽ ചുണ്ടനക്കി കൗമാരക്കാരായ കുട്ടികളും മുതിർന്നവരും തങ്ങളുടെ അഭിരുചികൾ പുറത്ത് കാട്ടുന്നു.

എന്നാൽ ഈ ആപ്പുകൾക്ക് യാതൊരു പ്രൈവസി പോളിസികളും നിലവിലില്ല. ഇത്തരം ആപ്പുകൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ നടക്കുന്നവരുടെ വിളനിലമായി മാറിയിരിക്കുകയാണെന്ന് പറയാം, കാരണം കൗമാരക്കാരാണ് ഇത്തരം ആപ്പുകളുടെ ഉപഭോക്താക്കൾ. ആപ്പുകളുടെ ഉപയോഗം നിമിത്തം പേഴ്സണൽ ഡാറ്റ അടക്കം ചൈനീസ് അധികൃതർക്ക് ലഭിക്കുന്നു എന്നും പഠനങ്ങൾ തെളിയിക്കുന്നു.

ചുരുക്കി പറഞ്ഞാൽ നമ്മൾ അറിയാതെ നമ്മളുടെ ഫോണിലെ ഒരു വീഡിയോ, ചിത്രങ്ങൾ ടിക് ടോക് പോലുള്ള ആപ്ലിക്കേഷനിൽ എത്തിയാൽ അതിനെതിരെ പരാതിപ്പെടാൻ ഒരു ഓഫീസ് സംവിധാനം പോലും ഈ കമ്പനികൾക്ക് ഇന്ത്യയിൽ നിലവിലില്ല. ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത ആപ്ലിക്കേഷൻ ഉപയോഗം കർശനമായി തടയേണ്ടത് അനിവാര്യമാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.