അടുത്തുള്ള കോവിഡ് 19 വാക്സിനേഷൻ കേന്ദ്രം വാട്സ്അപ്പിലൂടെ കണ്ടെത്താം

0
745

വീടിന്റെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ഇനി വാട്സ്അപ് വഴിയും സാധിക്കും. കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് വാട്സ്അപ്പ് ബോട്ട് ഉപയോഗിക്കുന്നത്.

  1. ആദ്യം +91 9013151515 എന്ന നമ്പർ കോൺടാക്റ്റ് ലിസ്റ്റിലേക്ക് സേവ് ചെയ്യുക. ഈ നമ്പറിലാണ് MyGov കൊറോണ ഹെൽപ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം ലഭിക്കുക.
  2. ഈ നമ്പറിലേക്ക് Hi മെസേജ് അയച്ച് ചാറ്റ് ബോട്ടുമായി കോൺടാക്ട് ചെയ്യാം
  3. ഈ മെസേജിന് മറുപടിയായി ഒൻപത് ഒപ്ഷനുകൾ അടങ്ങുന്ന മെനു നൽകും.
Screenshot

വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടൻ പിൻകോഡ് ചോദിച്ചുകൊണ്ട് മെസേജ് എത്തും. ഇത് നൽകിയാൽ ആ പ്രദേശത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോവിൻ (www.cowin.gov.in) എന്ന വെബ്സെെറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം

Leave a Reply